പയ്യന്നൂർ സൗഹൃദവേദി റിയാദ് ഇഫ്താർ സംഗമത്തിൽ മുഖ്യഉപദേശക സമിതി അംഗം അബ്​ദുൽ മജീദ് സംസാരിക്കുന്നു

പയ്യന്നൂർ സൗഹൃദവേദി റിയാദ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

റിയാദ്: പയ്യന്നൂർ സൗഹൃദവേദിയുടെ നേതൃത്വത്തിൽ റിയാദ് നോമ്പുതുറ മലസ് ചെറീസ് റെസ്​റ്റോറൻറ്​ ഹാളിൽ വെച്ച് വിപുലമായി സംഘടിപ്പിച്ചു. സാംസ്‌കാരിക ചടങ്ങിൽ പ്രസിഡൻറ്​ സനൂപ് കുമാർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സിനാൻ ഖുർആൻ പാരായണം നടത്തി. സെയ്ദ് സുലൈമി റമദാൻ സന്ദേശം നൽകി. മുഖ്യഉപദേശക സമിതി അംഗം അബ്​ദുൽ മജീദ്, ശിഹാബ് കൊട്ടുകാട്, ഷക്കീർ വണ്ടൂർ, ഡോ. രാമചന്ദ്രൻ, ഷാജു ജോർജ്, വിജയൻ നെയ്യാറ്റിൻകര, ജിയോ ജോർജ് പത്തനംതിട്ട, ശംസു പെരുമ്പട്ട, ഹുസൈൻ അലി കണ്ണൂർ, തൊമ്മിച്ചൻ കുട്ടനാട്, സഫീർ, കരീം എന്നിവർ ആശംസകൾ നേർന്നു.

റമദാൻ സന്ദേശത്തെ ആസ്പദമാക്കി നടത്തിയ പ്രശ്‌നോത്തരിയിലെ വിജയികളായ ജുബിൻ, നദീറ ഷംസു, ഉസ്മാൻ, ജസീറ ജംഷി, ജംഷീദ് എന്നിവർക്ക് അശോകൻ (പ്രോഗ്രാം കോഓഡിനേറ്റർ), ജയദീപ് (ട്രഷറർ), ജഗദീപ് (മെമ്പർഷിപ്പ് കോഓഡിനേറ്റർ), സിറാജ് (ജനറൽ സെക്രട്ടറി), അബ്​ദുൽ റഹ്​മാൻ (സ്‌പോർട്‌സ് കോഓഡിനേറ്റർ) എന്നിവർ പി.എസ്.വിയുടെ സ്നേഹോപഹാരങ്ങൾ വിതരണം ചെയ്തു.

സൗഹൃദവേദി അംഗങ്ങൾക്കൊപ്പം അനിൽ കണ്ണൂർ, ജോസ്, നദീറ ഷംസു എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. എക്സിക്യൂട്ടീവ് അംഗങ്ങളായ എൻ.ടി. അഷ്‌റഫ്, ജഗദീപ്, ദീപു, അശോകൻ, അബ്​ദുൽ റഹ്​മാൻ, രാജേഷ് ആലപ്പടമ്പ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സിറാജ് തിഡിൽ സ്വാഗതവും ശ്രീനി കോറോം നന്ദിയും പറഞ്ഞു.

Tags:    
News Summary - Payyannur Friendship Forum organized Riyadh Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.