കേളി ഹോത്ത യൂനിറ്റ് ഇഫ്താർ സംഗമം

കേളി ഹോത്ത യൂനിറ്റ് ഇഫ്താർ സംഗമം: ആയിരങ്ങൾ പങ്കാളികളായി

റിയാദ്: കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ ഹോത്ത യൂനിറ്റിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി. ഹോത്ത ബനി തമീമിലെ ചിൽഡ്രൻസ് പാർക്കിൽ ഒരുക്കിയ ഇഫ്താറിൽ ഹോത്തയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ രാഷ്ട്രീയ-പ്രാദേശിക സംഘടനാ ഭാരവാഹികൾ, സ്വദേശി-പ്രവാസി പ്രമുഖർ, വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, കുടുംബങ്ങൾ തുടങ്ങി ആയിരത്തിലേറെ പേർ പങ്കെടുത്തു.

റിയാദിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള ഈ ഗ്രാമപ്രദേശത്ത് ജാതി-മത-ഭാഷാ-രാഷ്ട്രീയ ഭേദമന്യേ ഗ്രാമവാസികളും പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളും തൊഴിലാളികളും സ്വദേശികളും ഒന്നിച്ച് കൈകോർത്തപ്പോൾ ഇഫ്താർ ഒരു നാടി​ന്‍റെയാകെ വിരുന്നായി മാറി.

 

ഏരിയ പ്രസിഡൻറ്​ രാമകൃഷ്ണൻ കോഓഡിനേറ്ററായ 51 അംഗ സംഘാടക സമിതിയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ചെയർമാൻ സജീന്ദ്രബാബു, വൈസ് ചെയർമാൻ അഷറഫ് സ്​റ്റീൽ, കൺവീനർ റഹീം ശൂരനാട്, ജോയിൻറ്​ കൺവീനർ അബ്ദുൾ കലാം, ഭക്ഷണ കമ്മിറ്റി കൺവീനർ നിയാസ്, താജുദീൻ, ഗതാഗത കൺവീനർമാരായ മുഹമ്മദ് കുഞ്ഞി, ആസാദ്‌, ഗഫൂർ, സലീം, സാമ്പത്തിക വിഭാഗം കൈകാര്യം ചെയ്ത ശ്യാംകുമാർ രാഘവൻ, അമീൻ നാസർ, പബ്ലിസിറ്റി കൺവീനർ ഉമർ മുക്താർ, വളണ്ടിയർ ക്യാപ്റ്റൻ എസ്. ശ്യാംകുമാർ, ബാബു എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

ഭക്ഷണ ക്രമീകരണങ്ങൾക്ക് ഏരിയ വൈസ് പ്രസിഡൻറ്​ ബഷീർ, ഏരിയ കമ്മറ്റി അംഗം റെജു, ഡേവിഡ്, ചന്ദ്രൻ, സജു എന്നിവർ നേതൃത്വം നൽകി. അൽഖർജ് ഏരിയ രക്ഷാധികാരി കൺവീനർ പ്രദീപ്‌ കൊട്ടാരത്തിൽ, ട്രഷറർ ജയൻ പെരുനാട്, ജോയിൻറ്​ സെക്രട്ടറിമാരായ റഷീദലി അലി, സമദ്, വൈസ്‌പ്രസിഡൻറ്​ അബ്​ദുൽ കലാം, രക്ഷാധികാരി സമിതി അംഗങ്ങളായ മണികണ്ഠ കുമാർ, തിലകൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ രമേശ്, ശ്രീകുമാർ, യൂനിറ്റ് ആക്റ്റിങ്​ സെക്രട്ടറി സിദ്ധിഖ്​ എന്നിവരും വിവിധ യൂനിറ്റ് ഭാരവാഹികളും പരിപാടികൾക്ക്​ നേതൃത്വം നൽകി.

Tags:    
News Summary - Keli Hotha Unit Iftar Gathering: Thousands Participated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.