ജിദ്ദ: സാമൂഹിക തിന്മകൾക്കെതിരെ യോജിച്ച് പ്രവർത്തിക്കുമെന്ന് ജിദ്ദ കേരള പൗരാവലി ലഹരി വിരുദ്ധ സംയുക്ത സമിതി അറിയിച്ചു. ‘ലഹരി പടർത്തുന്ന ആശങ്കകൾ’ എന്ന ശീർഷകത്തിൽ ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച വിശകലന യോഗത്തിലാണ് ലഹരിയുൾപ്പെടെയുള്ള സാമൂഹ്യ തിന്മകൾക്കെതിരെ യോജിച്ച് പ്രവർത്തിക്കാൻ തീരുമാനമായത്. പരിപാടിയിൽ 40 ഓളം സംഘടന പ്രതിനിധികൾ പങ്കെടുത്തു.
സാമൂഹ്യ തിന്മകൾക്കെതിരെ സോഷ്യൽ മീഡിയ പോസ്റ്റർ കാമ്പയിൻ, ഡോക്യുമെന്ററി വീഡിയോ പ്രദർശനം, ജാഗ്രതാ സദസുകൾ, പ്രവാസി രക്ഷിതാക്കൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കുമുള്ള ബോധവൽത്കരണ ക്‌ളാസുകൾ, കൗൺസിലിംഗ് തുടങ്ങിയ പരിപാടികൾ വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ സഹായത്തോടെ ജിദ്ദയിലും നാട്ടിലും സംഘടിപ്പിക്കും.
ഇന്ത്യയിലെ ക്രിമിനൽ നിയമങ്ങളിലെ കാലോചിതമായ മാറ്റം, സാമൂഹിക തിന്മകളിലുള്ള സർക്കാരിന്റെ നയങ്ങളിലുള്ള കണിശത, സിനിമകളിലെ ശക്തമായ സെൻസറിങ്, വിദ്യാഭ്യാസ പഠന വിഷയങ്ങളിലെ അശാസ്ത്രീയത പരിഹരിക്കൽ, വിദ്യാർത്ഥി പ്രവേശനങ്ങൾക്ക് മുമ്പ് ലഹരി ഉപയോഗം കണ്ടെത്താനുള്ള രക്ത പരിശോധന തുടങ്ങിയ കാര്യങ്ങൾ നടപ്പിൽ വരുത്തുന്നതിനു വേണ്ടി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തും.
വിവിധ ജില്ലാ കൂട്ടായ്മ പ്രതിനിധികളായി സി.എച്ച് ബഷീർ (കാസർകോട്), ജാഫറലി പാലക്കോട് (കണ്ണൂർ), എം.ജെ ബിജു (വയനാട്), അഡ്വ. ശംസുദ്ധീൻ (കോഴിക്കോട്), ബഷീർ പരുത്തികുന്നൻ (മലപ്പുറം), റജിയ വീരാൻ (പാലക്കാട്), സുവിജ സത്യൻ (തൃശൂർ), സിമി അബ്ദുൽ ഖാദർ (എറണാകുളം), അനിൽ സി. നായർ (കോട്ടയം), ഫാസിൽ ഉബൈസ് (ഇടുക്കി), അലി തേക്കുതോട് (പത്തനംതിട്ട), മിർസാ ഷരീഫ് (ആലപ്പുഴ), ഷാഹിർ (കൊല്ലം), മൗഷ്മി ഷരീഫ് (തിരുവനന്തപുരം) എന്നിവരും വിവിധ സംഘനകളെ പ്രതിനിധീകരിച്ച് രാധാകൃഷ്ണൻ കാവുമ്പായി (ഒ.ഐ.സി.സി), യുസുഫ് കോട്ട (കെ.എം.സി.സി), അബ്ദുൽ സത്താർ (ന്യൂ ഏജ് ഇന്ത്യ), ബഷീർ ചുള്ളിയൻ (പ്രവാസി വെൽഫെയർ), കെ.സി മൻസൂർ (ഇന്ത്യൻ ഇസ്‌ലാഹി സെന്റർ, ജിദ്ദ), അബ്ദുൽ റഷീദ് (തനിമ), ശിഹാബ് സലഫി (ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ), നാസർ ചാവക്കാട് (ഐ.ഡി.സി), എൻജിനീയർ അബ്ദുള്ള പെരിങ്ങാടി (യൂത്ത് ഇന്ത്യ), വി.പി ഷഫീഖ് (ഫോക്കസ് ജിദ്ദ), മൻസൂർ ഫാറൂഖ് (എം.എസ്.എസ്), ഡോ. മുഹമ്മദ് ഫൈസൽ (ഇസ്പാഫ്), സാദിഖലി തുവ്വൂർ (ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം), ഡെൻസൻ ചാക്കോ (വേൾഡ് മലയാളി കൗൺസിൽ), ഷമീർ നദ്‌വി, നവാസ് ബീമാപള്ളി (ജെ.ടി.എ), സുബൈർ (ജിദ്ദ ആലുവ കൂട്ടായ്മ) അബ്ദുൽ ഖാദർ (ജാക്, ജിദ്ദ), രാജു കോട്ടയം, എം. സിറാജ് (ജിദ്ദ തമിഴ് സംഘം), അഷ്‌റഫ് അലി (റെഡ് സീ തമിഴ് സൊസൈറ്റി), നൂറുനിസ ബാവ (മൈത്രി ജിദ്ദ), കുബ്ര ലത്തീഫ് (മലബാർ അടുക്കള), ഫിറോസ് (ബി.ആർ.സി കാലിക്കറ്റ്), എഞ്ചിനീയർ അബ്ദുറഹ്‌മാൻ (കാലിക്കറ്റ് മ്യൂസിക് ലവേഴ്സ്), റഹീം കാക്കൂർ (പാട്ട് കൂട്ടം) എന്നിവരും പ്രശ്‍നങ്ങളും അവയ്ക്കുള്ള ക്രിയാത്മകമായ പരിഹാരമാർഗങ്ങളും സദസ്സിൽ അവതരിപ്പിച്ചു.
ജിദ്ദ കേരള പൗരാവലി ലഹരി വിരുദ്ധ സംയുക്ത സമിതി കോഓർഡിനേറ്റർമാരായ മിർസാ ഷരീഫ്, ഉണ്ണി തെക്കേടത്ത് എന്നിവർ വിവിധ വിഷയങ്ങൾ സദസിന് പരിചയപ്പെടുത്തി. ചെയർമാൻ കബീർ കൊണ്ടോട്ടി മോഡറേറ്ററായിരുന്നു. ജനറൽ കൺവീനർ മൻസൂർ വയനാട് സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു. സലാഹ് കാരാടൻ, വേണു അന്തിക്കാട്, വീരാൻ കോയിസൻ, ജലീൽ കണ്ണമംഗലം, മുഹമ്മദ് റാഫി ആലുവ, ബിജുരാജ് രാമന്തളി, ഇസ്മാഈൽ ഇജ്ലു, നാസർ കോഴിത്തൊടി, അഷ്‌റഫ് രാമനാട്ടുകര എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.