റിയാദ്: ട്രാഫിക് സിഗ്നലുകളിലോ സെക്യൂരിറ്റി ചെക്ക്‌പോസ്റ്റുകളിലോ വാഹനങ്ങളുടെ ക്യൂ മറികടന്ന് വരി തെറ്റിച്ച് മുന്നിൽ കയറുന്ന ഡ്രൈവർമാർക്ക് 300 റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റോഡിെൻറ വശങ്ങളിലുള്ള ഷോൾഡർ വഴിയോ, വാഹനം തിരിക്കാൻ മാത്രം മാറ്റിവെച്ചിരിക്കുന്ന ടേണിങ് ലെയിൻ വഴിയോ മറ്റ് വാഹനങ്ങളുടെ നിര മറികടക്കാൻ ശ്രമിച്ചാൽ ഈ പിഴ ഈടാക്കും. മറ്റ് ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും അപകട സാധ്യത കൂട്ടുന്നതുമായ ഇത്തരം പ്രവണതകൾ തടയുന്നതിനും ഗതാഗത ക്രമം ഉറപ്പാക്കുന്നതിനുമായാണ് പരിശോധന ശക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.