വശംനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതി അസീർ ഗവർണർ അമീർ തുർക്കി ബിൻ ത്വലാൽ ഉദ്​ഘാടനം ചെയ്യുന്നു

വശംനാശ ഭീഷണി നേരിടുന്ന മാനുകളേയും മലയാടുകളെയും സംരക്ഷിക്കാൻ സൗദിയിൽ പദ്ധതി

അബഹ: വംശനാശ ഭീഷണി നേരിടുന്ന 30ഒാളം അറേബ്യൻ മാനുകളെയും മലയാടുകളെയും ദക്ഷിണ സൗദിയിലെ അൽജർറ പാർക്കിലേക്കും മസ്​ഖിലെ അമീർ സുൽത്താൻ ഉല്ലാസ കേന്ദ്രത്തിലേക്കും തുറന്നുവിട്ടു. വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങളെ രാജ്യത്തെ റിസർവുകളിലും ദേശീയ ഉദ്യാനങ്ങളിലും പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി അസീർ ഗവർണർ അമീർ തുർക്കി ബിൻ ത്വലാലാണ്​ മൃഗങ്ങളെ പാർക്കിലേക്ക്​ തുറന്നുവിട്ടത്​​.

ആദ്യമായാണ്​ അസീർ മേഖലകളിലെ സംരക്ഷിത ഇടങ്ങളിൽ​ ഇത്രയും മൃഗങ്ങളെ ഒരുമിച്ച്​ വിട്ടയക്കുന്നത്​. 20 മലയാടുകളും പത്ത്​ അറേബ്യൻ മാനുകളെയുമാണ്​ തുറന്നുവിട്ടത്​​. മേഖലയിലെ വന്യജീവികളെ സംരക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യേണ്ടതി​െൻറ ആവശ്യകത ഗവർണർ ഉൗന്നി പറഞ്ഞു.

ദേശീയ വന്യജീവി വികസന കേന്ദ്രവും പരിസ്​ഥിതി ജല കാർഷിക മന്ത്രാലയവുമായി സഹകരിച്ച്​ പരിസ്​ഥിതിയും പ്രകൃതി ഘടകങ്ങളും സംരക്ഷിക്കാനുള്ള ഗവൺമെൻറ്​ നിർദേശങ്ങൾ നടപ്പിലാക്ക​​​ുകയാണ്​. പരിസ്​ഥിതി സുസ്​ഥിരത കൈവരിക്കുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നടത്തുന്ന ശ്രമങ്ങളെ ഗവർണർ അഭിനന്ദിച്ചു.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.