ജിദ്ദ: ആഗോള പ്രശസ്ത ഭീമൻ കമ്പനികൾ സൗദി തലസ്ഥാന നഗരത്തിൽ സ്വന്തം ഒാഫിസുകൾ തുറക്കുന്നു. 24 കമ്പനികളാണ് റിയാദ് നഗരത്തിൽ ഗൾഫ് മേഖലയിലെ തങ്ങളുടെ പ്രധാന പ്രാദേശിക ഒാഫിസ് തുറക്കാനുള്ള കരാറിൽ ഒപ്പുവെച്ചത്.
സൗദി നിക്ഷേപ മന്ത്രി എൻജി. ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽഫാലിഹ്, റിയാദ് റോയൽ കമീഷൻ ചീഫ് എക്സിക്യുട്ടിവ് ഒാഫിസർ ഫഹദ് ബിൻ അബ്ദുൽ മുഹ്സിൻ അൽറഷീദ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഒപ്പുവെക്കൽ ചടങ്ങ് നടന്നത്. പ്രമുഖ അന്താരാഷ്ട്ര കമ്പനികളായ പെപ്സികോ, ഷ്ലംബർഗർ, ഡിലോയ്റ്റ്, പ്രൈസ് വാേട്ടഴ്സ് കൂപ്പർ (പി.ഡബ്ല്യു.സി), ടിം ഹോർട്ടൻസ്, ബിക്റ്റൽ, ബുഷ്, ബോസ്റ്റൺ സയൻറിഫിക് തുടങ്ങിയ കമ്പനികളുടെ ചീഫ് എക്സിക്യുട്ടിവ് ഒാഫിസർമാർ ഒപ്പിട്ടവരിൽ പ്രധാനികളാണ്. അന്താരാഷ്ട്ര കമ്പനികളെ ആകർഷിക്കലാണ് റിയാദ് വികസന പദ്ധതിയുടെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. പ്രാദേശികമായും ആഗോളതലത്തിലും സൗദി വിപണിയുടെ പ്രാധാന്യവും വിശ്വാസ്യതയും പ്രതിഫലിപ്പിക്കുന്നതാണ് ഇത്രയും അന്താരാഷ്ട്ര കമ്പനികളുടെ ഒാഫിസ് തുറക്കാനുള്ള തീരുമാനം. 2030ഒാടെ ലോകത്തെ ഏറ്റവും വലിയ 10 നഗരങ്ങളിൽ ഒന്നായി റിയാദിനെ മാറ്റുക എന്നതിനൊപ്പം സമ്പദ്വ്യവസ്ഥയുടെ വലുപ്പം ഇരട്ടിയാക്കുക, നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ജീവിതനിലവാരം ഉയർത്തുക, നിക്ഷേപങ്ങളെ ആകർഷിക്കുക എന്നിവയും പദ്ധതി ലക്ഷ്യങ്ങളാണ്.
പ്രാദേശിക അനുപാതം വർധിപ്പിക്കുക, സാമ്പത്തിക ചോർച്ച കുറക്കുക, പുതിയ മേഖലകൾ വികസിപ്പിക്കുക എന്നിവയും ലക്ഷ്യമിടുന്നുണ്ട്. അന്തർദേശീയ കമ്പനികൾക്ക് നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ അന്തർദേശീയ സ്കൂളുകളെ ആകർഷിക്കാനും നഗര സേവനങ്ങളുടെ നിലവാരം ഉയർത്താനും സാധിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
അന്താരാഷ്ട്ര കമ്പനികളുടെ പ്രാദേശിക ആസ്ഥാനങ്ങൾ സ്ഥാപിക്കപ്പെടുക എന്നത് റിയാദ് നഗരം നേടാൻ ആഗ്രഹിക്കുന്ന സാമ്പത്തിക വളർച്ചയുടെ സാധ്യതകളിലൊന്നാണ്. ആഗോള സംരംഭകരെ ആകർഷിക്കാൻ കഴിയുംവിധം നിക്ഷേപാന്തരീക്ഷം വികസിപ്പിക്കുന്നതിനായി നിയമങ്ങളും നടപടികളും എല്ലാം ലഘൂകരിക്കുകയാണ്. മധ്യപൗരസ്ത്യ മേഖലയും വടക്കേ ആഫ്രിക്കയും ഉൾക്കൊള്ളുന്ന പ്രദേശത്ത് ഏകദേശം 346 അന്താരാഷ്ട്ര കമ്പനികളുടെ ആസ്ഥാനമുണ്ടെന്നാണ് കണക്ക്.
കമ്പനികളുടെ ആസ്ഥാനം റിയാദിലേക്ക് മാറ്റുന്നതിലൂടെ ധാരാളം നേട്ടങ്ങളുണ്ട്. നടപടിക്രമങ്ങളും തീരുമാനമെടുക്കലും സുഗമമാകും. മാർക്കറ്റുകളുടെ ആവശ്യങ്ങൾ കൂടുതൽ മനസ്സിലാക്കാനും സൗദി വിപണിയിൽ നിക്ഷേപം വിപുലീകരിക്കാനും സഹായിക്കും.
പ്രാദേശിക ആസ്ഥാനത്തെ ആകർഷിക്കുന്നതിലൂടെ രാജ്യത്തെ യുവതീയുവാക്കൾക്ക് മൂന്നര ലക്ഷത്തിലധികം തൊഴിലവസരങ്ങളുണ്ടാകും. സ്വദേശി പൗരന്മാരെ ഉദ്യോഗത്തിന് യോഗ്യരാക്കി മാറ്റാൻ ആവശ്യമായ പരിശീലന പരിപാടികൾ റിയാദ് റോയൽ കമീഷൻ, അതത് കമ്പനികളുടെ സഹകരണത്തോടെ സംഘടിപ്പിക്കും. ദേശീയ സമ്പദ് വ്യവസ്ഥയിലേക്ക് 2030 ഒാടെ 61 മുതൽ 70 വരെ ശതകോടി റിയാൽ എത്തിക്കാനും പല പ്രധാന മേഖലകളിലും പ്രാദേശിക രംഗത്തും വളർച്ച സാധ്യമാക്കാനും ഇതിലൂടെ കഴിയുെമന്നാണ് പ്രതീക്ഷിക്കുന്ന
ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.