പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ച്ച പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ കീ​ഴു​പ​റ​മ്പ് സം​സാ​രി​ക്കു​ന്നു

പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്​ : മ​റ്റു പാ​ർ​ട്ടി​ക​ളു​മാ​യി ക്രി​യാ​ത്മ​ക സ​ഹ​ക​ര​ണം ഉ​ണ്ടാ​കും –വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി

റി​യാ​ദ്‌: വ​രാ​നി​രി​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​റ്റു മ​തേ​ത​ര പാ​ർ​ട്ടി​ക​ളു​മാ​യി പ്രാ​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ൾ മ​ന​ദ​ണ്ഡ​മാ​ക്കി നീ​ക്കു​പോ​ക്കു​ക​ളും ക്രി​യാ​ത്മ​ക​മാ​യ സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ കീ​ഴു​പ​റ​മ്പ് പ്ര​സ്താ​വി​ച്ചു. പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ച്ച പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ള​രെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് പാ​ർ​ട്ടി ജ​ന​ങ്ങ​ളെ സ​മീ​പി​ക്കു​ക. ക​ഴി​ഞ്ഞ പ്രാ​വ​ശ്യം വി​ജ​യി​ച്ച മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും കേ​ര​ള​ത്തി​ലെ മാ​തൃ​ക വാ​ർ​ഡു​ക​ളാ​കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു അ​തി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്ന്​ അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളും സ്വ​ന്ത​മാ​യി മു​ൻ​കൈ​യെ​ടു​ത്ത ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ധാ​രാ​ള​മാ​യി ന​ട​ത്തി. പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ൾ നൂ​റ് ശ​ത​മാ​ന​വും പാ​ലി​ച്ചു. ര​ണ്ട് പ്ര​ള​യ​ങ്ങ​ൾ, കോ​വി​ഡ്‌​കാ​ലം, പൗ​ര​ത്വ സ​മ​രം, വി​മാ​ന ദു​ര​ന്തം തു​ട​ങ്ങി ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും പാ​ർ​ട്ടി മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി റി​യാ​ദ്‌ ഘ​ട​കം പ്ര​സി​ഡ​ൻ​റ്​ സാ​ജു ജോ​ർ​ജ്​ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യു​ടെ പ്ര​ഖ്യാ​പ​നം പ്രൊ​വി​ൻ​സ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ റ​ഹ്​​മ​ത്ത് തി​രു​ത്തി​യാ​ട് നി​ർ​വ​ഹി​ച്ചു. അ​ജ്മ​ൽ ഹു​സൈ​ൻ (പ്ര​സി), റു​ഖ്സാ​ന ഇ​ർ​ഷാ​ദ് (സെ​ക്ര), ബാ​രി​ഷ് കൊ​ണ്ടോ​ട്ടി (ട്ര​ഷ), അ​മീ​ൻ -ലൈ​വ് ആ​ർ​ട്ട് (സോ​ഷ്യ​ൽ മീ​ഡി​യ), ശി​ഹാ​ബ് കു​ണ്ടൂ​ർ (ഫോ​ക്ക​സ് വാ​ർ​ഡ്), അ​ഷ്‌​റ​ഫ് കൊ​ടി​ഞ്ഞി, ബ​ഷീ​ർ പാ​ണ​ക്കാ​ട്, റ​സി​യ ക​രീം, സാ​ബി​റ ല​ബീ​ബ്, റ​ഹ്​​മ​ത്തു​ല്ല (ന​സീം) എ​ന്നി​വ​​രാ​ണ്​ സ​മി​തി അം​ഗ​ങ്ങ​ൾ. സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് കൊ​ടി​ഞ്ഞി സ്വാ​ഗ​ത​വും ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി റു​ഖ്സാ​ന ഇ​ർ​ഷാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.