ജുബൈൽ ഒ.ഐ.സി.സി മുൻ ഭാരവാഹി ഡെനിൻ ഡേവിസ് നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു

ജുബൈൽ: ഒ.ഐ.സി.സി യൂത്ത് വിങ്​ മുൻ ജോയിൻറ്​ ട്രഷററായിരുന്ന ഡെനിൻ ഡേവിസ് (27) തുറവൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. എറണാകുളം മൂക്കന്നൂർ ചോറ്റുപറമ്പിൽ പുതുശേരി ഡേവിസി​ന്‍റെ മകനാണ്.

രാത്രി തുറവൂർ - കുമാര വടക്കാട്ട് റോഡിൽ വെച്ച് ഡെനിൻ സഞ്ചരിച്ച ബൈക്ക് റോഡരികിലെ പോസ്​റ്റിലിടിച്ചായിരുന്നു അപകടം. ജുബൈലിലെ ഇൻസ്‌പെക്ഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്ന അദ്ദേഹം അടുത്തിടെയാണ് പ്രവാസം അവസാനിപ്പിച്ച് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് മടങ്ങിയത്.

സാംസ്കാരിക മേഖലയിലും സജീവമായിരുന്ന ഡെനിൻ മികച്ചൊരു ഗായകൻ കൂടിയായിരുന്നു. ജുബൈലിലെ വിവിധ കലാ-സാംസ്കാരിക വേദികളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഡെനി​െൻറ അകാല വിയോഗത്തിൽ ജുബൈൽ ഒ.ഐ.സി.സി കമ്മിറ്റി കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. പ്രിയ സഹപ്രവർത്തക​െൻറ വേർപാട് ബന്ധുക്കളെയും സുഹൃത്തുക്കളെയും തീരാദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Tags:    
News Summary - Former OICC officer Denin Davis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.