'ഇന്ത്യയുടെയും സൗദി അറേബ്യയുടെയും ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങളിൽ കോവിഡി​െൻറ സ്വാധീനം' എന്ന വിഷയത്തിൽ റിയാദ് ഇന്ത്യൻ എംബസി സംഘടിപ്പിച്ച വെബിനാറിൽ നിന്ന്

'ഇന്ത്യാ-സൗദി സാമ്പത്തിക ബന്ധങ്ങളിലെ കോവിഡി​െൻറ പ്രത്യാഘാതങ്ങൾ' ചർച്ച ചെയ്​ത്​​ വെബിനാർ

ജിദ്ദ: ഇന്ത്യാ-സൗദി സാമ്പത്തിക ബന്ധങ്ങളിലെ കോവിഡി​െൻറ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്​ത്​ ഇന്ത്യൻ എംബസിയുടെ വെബിനാർ. 'ഇന്ത്യയുടെയും സൗദി അറേബ്യയുടെയും ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങളിൽ കോവിഡി​െൻറ സ്വാധീനം' എന്ന ശീർഷകത്തിൽ നടന്ന ചർച്ച, വിഷയത്തി​െൻറ വിവിധ വശങ്ങൾ പരിശോധിച്ചു.

കോവിഡ് മഹാമാരിക്കെതിരെ ബിസിനസ് രംഗത്തുള്ള മുൻകരുതലുകളെ സംബന്ധിച്ച് വെബിനാറിൽ പങ്കെടുത്തവർ തങ്ങളുടെ ആശയങ്ങൾ പങ്കുവെച്ചു.സൗദി അറേബ്യൻ വാണിജ്യ അതോറിറ്റികളായ സാഗിയ, എസ്.‌എഫ്.‌ഡി.‌എ, സാലിക്, സാബിക്, ഇരു രാജ്യങ്ങളിലെയും വാണിജ്യ, ബിസിനസ് സംഘടനകളുടെ ചേംബറുകൾ എന്നിവയുൾപ്പെടെ 150 ഓളം പേർ വെബിനാറിൽ പങ്കെടുത്തു. ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് ചർച്ചക്ക് നേതൃത്വം നൽകി. സമ്പദ് ‌വ്യവസ്ഥയിലും വ്യാപാര വാണിജ്യ ബന്ധങ്ങളിലും കോവിഡ് സൃഷ്‌ടിച്ച പ്രത്യാഘാതങ്ങൾ അംബാസഡർ വിശദീകരിച്ചു.

കോവിഡി​െൻറ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും അവരുടെ വ്യവസായങ്ങൾ, ബിസിനസ്സ് സ്ഥാപനങ്ങൾ, ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ എന്നിവയെ പരിപോഷിപ്പിക്കാനായി സ്വീകരിച്ച നടപടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ബാങ്കിംഗ്, നിക്ഷേപ സാധ്യതകളെക്കുറിച്ച് സൗദി അറേബ്യയിലെ എച്ച്.എസ്.ബി.സി ബാങ്ക് സി.ഇ.ഒ രാജീവ് ശുക്ല സംസാരിച്ചു. എച്ച്.എച്ച്.എഫ് ഡെവലപ്​മെൻറ്​ കമ്പനി സി.ഇ.ഒ ഹാനി ഫെതിയാനി, സൗദി അറേബ്യൻ ഗ്ലാസ് കമ്പനി സി.എഫ്.ഒ വിജയ് സോണി എന്നിവർ ജിദ്ദയിലെ വ്യാവസായിക, തുറമുഖ മേഖലയിൽ കോവിഡിന്റെ സ്വാധീനം സംബന്ധിച്ച വിശദമായ വിവരങ്ങൾ പങ്കുവെച്ചു.

എസ്.എം.‌ഇ ചേംബർ ഓഫ് ഇന്ത്യ, ഫെഡറേഷൻ ഓഫ് ഇന്ത്യ എസ്.‌എം.‌ഇ അസോസിയേഷനുകളുടെ സ്ഥാപകനും പ്രസിഡന്റുമായ ചന്ദ്രകാന്ത് സലുങ്കെ, ഹെഡ് ഓഫ് സൗദി അറേബ്യ എൻ‌ഗേജ്‌മെൻറ്സ് സീനിയർ മാനേജർ അചാൽ വാലിയ, ഇൻ‌വെസ്റ്റ് ഇന്ത്യയുടെ മിഡിൽ ഈസ്റ്റ് ഡിപ്പാർട്ട്‌മെന്റിലെ വസുന്ദ്ര സിംഗ് എന്നിവരും വെബ്ബിനാറിൽ സംബന്ധിച്ചു. ഇന്ത്യയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച ചോദ്യങ്ങൾക്ക് അംബാസഡർ മറുപടി പറഞ്ഞു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കൊമേഴ്‌സ്യൽ കോൺസുൽ ഹംന മറിയവും വെബ്ബിനാറിൽ സംബന്ധിച്ചു.

Tags:    
News Summary - Webinar on How COVID-19 to impact future of India-Saudi Economic Relations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.