കിങ് ഫഹദ് മെഡിക്കൽ സിറ്റിയുടെ പ്രശംസാപത്രം നൂറ അൽഖാദി ‘നമ്മൾ ചാവക്കാട്ടുകാർ’
സൗദി ചാപ്റ്റർ ഭാരവാഹികൾക്ക് കൈമാറുന്നു
റിയാദ്: ‘ലോകത്തിലെ ഏറ്റവും അമൂല്യമായ സമ്മാനം രക്തദാനമാണ്’ എന്ന സന്ദേശം മുൻ നിറുത്തി നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വനിതകളടക്കം നിരവധി പേർ പങ്കാളികളായി.
ഉപദേശക സമിതി അംഗം കബീർ വൈലത്തൂർ ഉദ്ഘടാനം ചെയ്തു. ഫോർക വർക്കിങ് ചെയർമാൻ ജയൻ കൊടുങ്ങല്ലൂർ, വൈസ് ചെയർമാൻ സൈഫ് കൂട്ടുങ്കൽ, ഷരീഖ് തൈക്കണ്ടി, ഷാജഹാൻ ചാവക്കാട്, ആരിഫ് വൈശ്യം വീട്ടിൽ, ഷാഹിദ് അറക്കൽ, സിറാജുദ്ദിൻ ഓവുങ്ങൽ, ഷഹീർ ബാബു, ഫായിസ് ബീരാൻ, നിസാർ മരുതയൂർ, ഖയ്യൂം അബ്ദുല്ല, ഷെഫീഖ് അലി, ഫാറൂഖ് കുഴിങ്ങര എന്നിവർ സംസാരിച്ചു. കിങ് ഫഹദ് മെഡിക്കൽ സിറ്റിയുടെ പ്രശംസാപത്രം നൂറ അൽഖാദി സംഘടനാ ഭാരവാഹികൾക്ക് കൈമാറി. സയ്യിദ് ജാഫർ തങ്ങൾ അധ്യക്ഷത വഹിച്ചു. ഫെർമിസ് മടത്തൊടിയിൽ സ്വാഗതവും മനാഫ് അബ്ദുല്ല നന്ദിയും പറഞ്ഞു. അഷ്കർ അബൂബക്കർ, അലി പുത്താട്ടിൽ, സലിം പാവറട്ടി, റഹ്മാൻ ചാവക്കാട്, ഫിറോസ് കോളനിപ്പടി, ഷാഹിദ് സയ്യിദ്, ബദറുദ്ദീൻ വട്ടേക്കാട്, ഇജാസ് മാട്ടുമ്മൽ, സുബൈർ ഒരുമനയൂർ, മുസ്തഫ വട്ടേക്കാട്, ഫവാദ് കറുകമാട്, മൻസൂർ മുല്ലശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.