വാഹനാപകടം; അവധി കഴിഞ്ഞ് ഞായറാഴ്ച തിരിച്ചെത്തിയ വയനാട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ: വാഹനാപകടത്തിൽ വയനാട് സ്വദേശി ജിദ്ദയില്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരി സ്വദേശി ചെമ്പന്‍ അഷ്‌റഫ് ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ സുഹൃത്തിനെ ജിദ്ദ വിമാനത്താവളത്തില്‍ യാത്രയാക്കി തിരിച്ചുവരുമ്പോള്‍ അഷ്‌റഫ് ഓടിച്ചിരുന്ന കാര്‍ ജിദ്ദയിലെ സുലൈമാനിയയില്‍ വെച്ച് ട്രക്കിന് പിന്നില്‍ ഇടിച്ചായിരുന്നു അപകടം.

ദീര്‍ഘകാലമായി മക്കയില്‍ ജോലിചെയ്തിരുന്ന അഷ്‌റഫ് ഞായറാഴ്ചയാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഐ.സി.എഫ് മക്ക റീജിയന്‍ കമ്മിറ്റിയിൽ ഇക്കണോമിക് സെക്രട്ടറിയായിരുന്ന ഇദ്ദേഹം വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

മൃതദേഹം ഈസ്റ്റ് ജിദ്ദ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ: ഷാനിബ വൈത്തിരി, മക്കൾ: മുഹമ്മദ് ആദിൽ, അദ്‌നാൻ മുഹിയുദ്ധീൻ, ഫാത്തിമ.

Tags:    
News Summary - A Wayanad native who returned from vacation on Sunday died in Jeddah in a car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.