Posted On
date_range Updated On
date_range പുക ശ്വസിച്ച് വയനാട് സ്വദേശി അബഹയിൽ മരിച്ചു
അബഹ: തണുപ്പിനെ പ്രതിരോധിക്കാൻ റൂമിൽ തടി കത്തിച്ചതിനെ തുടർന്നുണ്ടായ പുക ശ്വസിച്ച് വയനാട് സ്വദേശി അബഹയിൽ മരിച്ചു. അൽ നമാസിലെ അൽ താരിഖിൽ വീട്ടു ജോലി ചെയ്യുന്ന വയനാട് പാപ്ലശ്ശേരി സ്വദേശി തുക്കടക്കുടിയിൽ അസൈനാർ (45) ആണ് മരിച്ചത്.
14 വർഷമായി പ്രവാസിയായ ഇദ്ദേഹം ഭാര്യയുടെ പ്രസവത്തിനായി അടുത്ത മാസം നാട്ടിലേക്ക് പോവാനിരിക്കെയാണ് മരണം. പിതാവ്: പരേതനായ മൊയ്തീൻകുട്ടി. മാതാവ്: ആയിഷ. ഭാര്യ: ഷെറീന. മക്കൾ: മുഹ്‌സിൻ, മൂസിൻ. മരണാനന്തര നടപടികൾ പൂർത്തിയാക്കാനായി കെ.എം.സി.സി പ്രവർത്തകരും സാമൂഹിക പ്രവർത്തകനായ കൃഷ്ണൻ പൊന്നോലും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.