റിയാദ്: രാജ്യസുരക്ഷക്കായി പ്രത്യേകിച്ച് ഒന്നും ചെലവാക്കുന്നില്ലെന്നും എന്നാൽ, അമേരിക്കയിൽ നിന്ന് വാങ്ങുന്ന സൈനിക ഉപകരണങ്ങൾക്ക് കൃത്യമായി പണം നൽകുന്നുണ്ടെന്നും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. ഇൗ ഉപകരണങ്ങളൊന്നും സൗജന്യമല്ല. സൗദി^യു.എസ് ബന്ധത്തിെൻറ തുടക്കം മുതൽ തന്നെ എല്ലാം നമ്മൾ പണം നൽകിതന്നെയാണ് വാങ്ങുന്നത്. ^ ൈസനിക സഹായത്തിന് സൗദി അറേബ്യ പണം മുടക്കണമെന്ന യു.എസ് പ്രസിഡൻറിെൻറ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കിരീടാവകാശി. റിയാദിലെ വസതിയിൽ ബുധനാഴ്ച വൈകി ബ്ലൂംബർഗിെൻറ ആറു മുതിർന്ന മാധ്യമപ്രവർത്തകരാണ് അദ്ദേഹത്തിെൻറ പ്രതികരണം തേടിയത്.അമേരിക്കക്ക് മുേമ്പ സൗദി അറേബ്യ നിലവിലുണ്ട്. അമേരിക്ക സ്ഥാപിതമാകുന്നതിനും 30 വർഷം മുമ്പ് 1744 മുതൽ സൗദി ഉണ്ട്. അതിനെ ആരെങ്കിലും തെറ്റിദ്ധിച്ചാൽ ഖേദകരമാണ്. പ്രസിഡൻറ് ഒബാമയുടെ എട്ടുവർഷങ്ങളിൽ ഞങ്ങളുടെ അജണ്ടകൾക്കെതിരെ അദ്ദേഹം പ്രവർത്തിച്ചു. എന്നിട്ടും ഞങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഞങ്ങൾക്കായി. ഒബാമയുടെ ഭരണകൂടം പരാജയപ്പെട്ടു, ഇൗജിപ്ത് തന്നെ ഉദാഹരണം.
ഏതു സുഹൃത്തും നല്ല കാര്യങ്ങളും മോശം കാര്യങ്ങളും പറയുമെന്നത് നിങ്ങൾ അംഗീകരിക്കേണ്ടതുണ്ട്. നൂറുശതമാനം സുഹൃത്തുക്കളും നിങ്ങളെ കുറിച്ച് നല്ലതുപറയണമെന്നില്ല. നിങ്ങളുടെ കുടുംബത്തിൽ പോലും അങ്ങനെയുണ്ടാകില്ല. അവിടെയും ചില തെറ്റിദ്ധാരണകളൊക്കെ ഉണ്ടാകും. ^ അമീർ മുഹമ്മദ് കൂട്ടിച്ചേർത്തു. കാനഡയുമായുള്ള വിഷയം തീർത്തും വ്യത്യസ്തമാണ്. സൗദി അറേബ്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അവർ ഉത്തരവുകൾ നൽകുകയായിരുന്നു. അവർ സൗദിയെ കുറിച്ച് ഒരു അഭിപ്രായം പറയുകയായിരുന്നില്ല. പകരം ആജ്ഞാപിക്കുകയായിരുന്നു. ട്രംപ് പക്ഷേ, ഒരു വിഷയത്തെ കുറിച്ച് അമേരിക്കക്കുള്ളിൽ തെൻറ ആൾക്കാരോട് സംസാരിക്കുകയായിരുന്നു. അതിനുള്ള മറുപടി നിങ്ങൾക്ക് ഇപ്പോൾ എന്നിൽ നിന്ന് ലഭിച്ചിരിക്കുന്നു.
അമേരിക്കയുമായുള്ള സൗദിയുടെ ബന്ധം എന്നത്തേയും പോലെ സുദൃഢമാണ്. ട്രംപിനൊപ്പം പ്രവർത്തിക്കാൻ ഏറെ ഇഷ്ടമാണ്.
മധ്യപൂർവേഷ്യയിൽ ഞങ്ങളൊന്നിച്ച് പലതും നേടിയിരുന്നു. പ്രത്യേകിച്ച് തീവ്രവാദം, ഭീകരചിന്താഗതി, ദാഇശ് എന്നിവർക്കെതിരെ. ഭീകരവാദത്തെ തുരത്താൻ 50 ലേറെ രാജ്യങ്ങളുമായി സഹകരിച്ചാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഭീകരവാദത്തെയും ഇറാെൻറ സ്വാധീനത്തെയും ഫലപ്രദമായി പിന്നോട്ടടിക്കാൻ കഴിഞ്ഞിരിക്കുന്നു. സൗദിക്കും യു.എസിനും പരസ്പരം വൻ നിക്ഷേപമാണുള്ളത്. വ്യാപാരത്തിലും വലിയ പുേരാഗതി കൈവരിക്കാനായി. ചുരുക്കത്തിൽ ഇതൊക്കെ മഹത്തായ കാര്യങ്ങളാണ്. ^ കിരീടാവകാശി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.