ജുബൈൽ: നടത്ത വ്യായാമത്തിെൻറ പ്രാധാന്യത്തെ കുറിച്ച് പൗരന്മാർക്കിടയിൽ ബോധവത്കരണത്തിന് ജുബൈൽ റോയൽ കമീഷൻ സാമൂഹിക സേവന വകുപ്പുമായി ചേർന്ന് സംഘടിപ്പിച്ച ‘വാക്ക് 30’ൽ വലിയ ജനപങ്കാളിത്തം. അൽ-ഫനതീർ ബീച്ചിൽ നടന്ന പരിപാടിയിൽ കായിക, ആരോഗ്യ സംഘടനകളിലെ അംഗങ്ങൾ ഉൾപ്പടെ 400പേർ പങ്കെടുത്തു. ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് അവബോധം സൃഷ്ടിക്കലാണ് പരിപാടിയുടെ പ്രധാനലക്ഷ്യം. ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ ജനങ്ങളെ പരിചയപ്പെടുത്താനും സഹായിക്കുകയാണ് പരിപാടിയുടെ ഉദ്ദേശ്യം. വാക്ക് 30െൻറ തുടർപരിപാടികളിൽ സ്കൂളുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽനിന്നുള്ളവരും പ്രാദേശിക ജനസമൂഹങ്ങളും പെങ്കടുക്കും.
പ്രതിദിനം 8,000 ചുവടെങ്കിലും നടന്ന് അത് മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച് രേഖപ്പെടുത്തുന്ന ‘വാക്ക് ചലഞ്ച്’ ഇൗ പരിപാടികളിൽ ഒന്നാണ്. പ്രതിദിന ചുവട് എണ്ണം പൂർത്തിയാക്കുന്ന 50 പേർക്ക് പ്രതിമാസം നറുക്കെടുപ്പിലൂടെ സമ്മാനവും നൽകും. സൗദി അറേബ്യയുടെ ആദ്യത്തെ ദേശീയ നടത്തദിനമായ മാർച്ച് അഞ്ചിന് (വ്യാഴാഴ്ച) ആരോഗ്യ മന്ത്രാലയം ‘സൗദി വാക്ക്സ്’ പരിപാടി നടത്തും. നടത്തം രസകരവും ആരോഗ്യകരവുമായ പ്രവർത്തനമായി പ്രോത്സാഹിപ്പിക്കുന്നതിനും അതിൽ പങ്കാളികളാകാൻ കൂടുതൽ ആളുകളെ പ്രേരിപ്പിക്കുന്നതിനുമായി രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിലും നടത്ത പരിപാടികൾ സംഘടിപ്പിക്കും. വിഷൻ 2030 പ്രകാരം സൗദി അറേബ്യയിലെ ആയുർദൈർഘ്യം 74ൽ നിന്ന് 80 ആക്കാൻ ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നു. സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ള വിവിധ പ്രായക്കാർക്ക് നടത്തത്തിെൻറ തോത് വർധിപ്പിക്കുന്നതിനുള്ള ആദ്യപടിയാണ് വാക്ക് 30.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.