റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി വി.വി. പ്രകാശ് അനുസ്മരണ പരിപാടി
റിയാദ്: മലപ്പുറം ഡി.സി.സി പ്രസിഡന്റും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന അഡ്വ. വി.വി. പ്രകാശിന്റെ നാലാം ചരമ വാർഷിക ദിനത്തിൽ റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ജീവിതത്തിലും പൊതുപ്രവർത്തനത്തിലും ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ആദർശ നിഷ്ഠയുള്ള നിസ്വാർഥ രാഷ്ട്രീയക്കാരനായിരുന്നു വി.വി. പ്രകാശ് എന്ന് യോഗം അനുസ്മരിച്ചു. ജില്ല പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പൻ അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു. ജില്ല വർക്കിങ് പ്രസിഡന്റ് വഹീദ് വാഴക്കാട്, ജില്ല സംഘടന ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ, ജില്ലാ ട്രഷറർ സാദിഖ് വടപുരം, ജനറൽ സെക്രട്ടറി ഷമീർ വണ്ടൂർ, അൻസാർ വാഴക്കാട്, വൈസ് പ്രസിഡന്റ് സൈനുദ്ദീൻ വെട്ടത്തൂർ, അബൂബക്കർ, ഭാസ്കരൻ, ഷറഫു ചിറ്റൻ, ഉണ്ണി വാഴയൂർ, അൻസാർ നെയ്തല്ലൂർ, ഷൗക്കത്ത് ഷിഫാ, നജീബ് ആക്കോട്, റഫീഖ് കുപ്പണത്, സി.ഡി. മുജീബ്, ഷാജു തുവ്വൂർ, ബഷീർ കോട്ടക്കൽ, ഫൈസൽ തമ്പലക്കാടൻ എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.