ജിദ്ദ: സമസ്ത കേരള ഇസ്‍ലാമിക് സെൻറർ സൗദി നാഷണൽ കമ്മിറ്റിയുടെ കീഴിലുള്ള വിഖായ വളണ്ടിയർ അവസാന ഘട്ട പരിശീലന ക്ലാസ് പൂർത്തിയായി.
ജിദ്ദ ഇസ്‍ലാമിക് സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടി ജെ.ഐ.സി സീനിയർ എക്സിക്യൂട്ടീവ് അംഗം അബ്്ദുല്ല കുപ്പം ഉദ്ഘാടനം ചെയ്തു. മുജീബ് റഹ്‌മാനി മുറയൂർ, മൊയ്‌തീൻ കുട്ടി അരിമ്പ്ര, ഉസ്മാൻ എടത്തിൽ, അബ്്ദുറഷീദ് മണിമൂളി, സുബൈർ ഹുദവി പട്ടാമ്പി എന്നിവർ ക്ലാസുകൾ നയിച്ചു.
എസ്.കെ.ഐ.സി സെക്രട്ടറി ദിൽഷാദ് കാടാമ്പുഴ സ്വാഗതവും വിഖായ ക്യാപ്റ്റൻ സവാദ് തെരുവത്ത് നന്ദിയും പറഞ്ഞു. അബൂബക്കർ ദാരിമി ആലംപാടി, സൈനുൽ ആബിദീൻ തങ്ങൾ, അബ്്ദുൽ കരീം ഫൈസി കീഴാറ്റൂർ, മുസ്തഫ ഫൈസി ചേറൂർ, നൗഷാദ് അൻവരി മോളൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.