റിയാദ്: സൗദിയിലേക്ക് സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയ ആരോഗ്യ ഇന്‍ഷൂറന്‍സിന് അനുമതി എട്ട് കമ്പനികള്‍ക്ക്. ഇതര ഇന്‍ഷൂറന്‍സുകള്‍ക്ക് 22 കമ്പനികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ വിദേശത്തുനിന്നത്തെുന്ന സന്ദര്‍ശകരുടെ ഓണ്‍ലൈന്‍ ഇന്‍ഷൂറന്‍സിന് എട്ട് കമ്പനികളെ പരിമിതപ്പെടുത്തുകയാണ്. ഇന്‍ഷൂറന്‍സ് നിരക്ക് കോ ഓപറേറ്റീവ് ഇന്‍ഷൂറന്‍സ് സഭ നിശ്ചയിട്ടില്ല. ഓരോ കമ്പനിയും നല്‍കുന്ന സേവനം, സന്ദര്‍ശകരുടെ പ്രായം, സൗദിയില്‍ തങ്ങുന്ന കാലാവധി തുടങ്ങിവയ പരിഗണിച്ച് അതുതീരുമാനിക്കാമെന്നാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. 2014 മാര്‍ച്ച് മൂന്നിന് ചേര്‍ന്ന മന്ത്രിസഭ തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ് ഇന്‍ഷുറന്‍സ് സംബന്ധിച്ച തീരുമാനം എടുത്തതെന്നും എന്നാല്‍ വിദേശ എംബസികള്‍, കോണ്‍സുലേറ്റുകള്‍ എന്നിവയുമായി സഹകരിച്ച് കഴിഞ്ഞ ദിവസമാണ് നിയമം പ്രാബല്യത്തില്‍ വന്നതെന്നും സൗദി കോ-ഓപറേറ്റീവ് ഇന്‍ഷൂറന്‍സ് സഭ വക്താവ് യാസിര്‍ അല്‍മആരിക് പറഞ്ഞു.
വൈദ്യപരിശോധന, ചികിത്സ, മരുന്നുകള്‍, ആശുപത്രികളില്‍ കിടത്തി ചികിത്സിക്കാനുള്ള ചെലവുകള്‍, ഗര്‍ഭധാരണം, പ്രസവം, നവജാതശിശു, പല്ല്, മോണ എന്നിവയുടെ ചികിത്സ, കിഡ്നി സംബന്ധമായ രോഗങ്ങള്‍, ഡയാലസീസ്, സൗദിക്കകത്തോ പുറത്തോ എയര്‍ ആംബുലന്‍സ് സേവനം, മരണപ്പെട്ടാല്‍ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകാനുള്ള ചെലവ് എന്നിവ സന്ദര്‍ശകരുടെ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പാക്കേജില്‍ ഉള്‍പ്പെടുന്നുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.