അ​ഭി​മാ​ന​ത്തി​െൻറ പ​ച്ച​പ്പി​ൽ സൗ​ദി അ​റേ​ബ്യ

സൗ​ദി അ​റേ​ബ്യ​യു​ടെ 96ാമ​ത് ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൽ നാ​ടും ന​ഗ​ര​വും ഒ​രു​പോ​ലെ തി​ള​ങ്ങി​നി​ൽ​ക്കു​ക​യാ​ണ്. ‘ഞ​ങ്ങ​ളു​ടെ അ​ഭി​മാ​നം ഞ​ങ്ങ​ളു​ടെ സ്വ​ഭാ​വ​ത്തി​ലാ​ണ്’ എ​ന്ന പ്ര​മേ​യ​ത്തി​ന് കീ​ഴി​ൽ, ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പേ ത​ന്നെ സൗ​ദി​യി​ലെ ന​ഗ​ര​ങ്ങ​ളെ​ല്ലാം പ​ച്ച​ച്ചാ​യ​ത്തി​ൽ അ​ണി​ഞ്ഞൊ​രു​ങ്ങി​യി​രി​ക്കു​ന്നു. സൗ​ന്ദ​ര്യ​വും സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും ഒ​ത്തു​ചേ​ർ​ന്ന മ​നോ​ഹ​ര​കാ​ഴ്ച​ക​ളാ​ണ് എ​ങ്ങും ദൃ​ശ്യ​മാ​കു​ന്ന​ത്. ന​ഗ​ര​ങ്ങ​ളി​ലെ റോ​ഡു​ക​ളും ച​ത്വ​ര​ങ്ങ​ളും ക​ട​ൽ​ത്തീ​ര​ങ്ങ​ളും ട​വ​റു​ക​ളും പാ​ല​ങ്ങ​ളു​മെ​ല്ലാം രാ​ജ്യ​ത്തോ​ടും നേ​തൃ​ത്വ​ത്തോ​ടു​മു​ള്ള സ്നേ​ഹ​വും കൂ​റും വി​ളി​ച്ചോ​തു​ന്ന ദേ​ശീ​യ ചി​ത്ര​ങ്ങ​ളാ​യി മാ​റി​യി​രി​ക്കു​ന്നു.

കെ​ട്ടി​ട​ങ്ങ​ളി​ലെ പ്ര​കാ​ശ​വി​താ​ന​വും തെ​രു​വു​ക​ളി​ലെ അ​ല​ങ്കാ​ര​ങ്ങ​ളും പ​ച്ച നി​റ​ത്തെ ഓ​രോ ന​ഗ​ര​ത്തി​െൻറ​യും സ​വി​ശേ​ഷ​ത​ക​ളെ ഒ​ന്നി​പ്പി​ക്കു​ന്ന പൊ​തു​ഭാ​ഷ​യാ​ക്കി മാ​റ്റി. റോ​ഡു​ക​ളി​ൽ ഉ​യ​ർ​ത്തി​യ പ​താ​ക​ക​ൾ, സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ക​ട​ക​ളു​ടെ​യും മു​ൻ​വ​ശ​ങ്ങ​ൾ, ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​തി​ച്ച വാ​ഹ​ന​ങ്ങ​ൾ, ദേ​ശീ​യ പ​താ​ക​യേ​ന്തി ആ​ഘോ​ഷി​ക്കു​ന്ന സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രു​മ​ട​ക്കം എ​ല്ലാ​വ​രി​ലും ഈ ​ദേ​ശീ​യ വി​കാ​രം പ്ര​ക​ട​മാ​ണ്.

സ്വ​ദേ​ശി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ദേ​ശീ​യ ദി​നം കേ​വ​ലം ന​ഗ​ര​ങ്ങ​ളി​ൽ പ​താ​ക​ക​ൾ വീ​ശു​ന്ന​തി​ലും ദേ​ശീ​യ ഗാ​ന​ങ്ങ​ൾ മു​ഴ​ക്കു​ന്ന​തി​ലും ഒ​തു​ങ്ങു​ന്ന ഒ​ന്ന​ല്ല. മ​റി​ച്ച്, ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ സ്ഥാ​പ​ന കാ​ല​ഘ​ട്ട​ത്തി​ൽ​നി​ന്ന് നേ​തൃ​ത്വ​ത്തി​ലേ​ക്ക് വ​ള​രു​ക​യും ലോ​ക​രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​യ​ർ​ന്ന സ്ഥാ​നം നേ​ടി​യെ​ടു​ക്കു​ക​യും ചെ​യ്ത ഒ​രു രാ​ജ്യ​ത്തി​െൻറ ച​രി​ത്ര​ബോ​ധം പു​തു​ക്കു​ന്ന വേ​ള​യാ​ണി​ത്. ഐ​ക്യ​ത്തി​െൻറ​യും തു​ട​ർ​ന്നു​ണ്ടാ​യ നി​ർ​മാ​ണ​പ്ര​യാ​ണ​ത്തി​െൻറ​യും ഇ​തി​ഹാ​സ​ങ്ങ​ളാ​ണ് സൗ​ദി​യി​ലു​ള്ള​വ​ർ ഈ ​ദി​ന​ത്തി​ൽ ഓ​ർ​ത്തെ​ടു​ക്കു​ന്ന​ത്.

രാ​ജ്യ​ത്തി​െൻറ ഏ​കീ​ക​ര​ണ​ത്തെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ കൈ​വ​രി​ച്ച വി​ക​സ​ന-​സാം​സ്കാ​രി​ക നേ​ട്ട​ങ്ങ​ളെ​യും സ്മ​രി​ക്കു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച വ്യോ​മാ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളും പ​രേ​ഡു​ക​ളും എ​ടു​ത്തു​പ​റ​യേ​ണ്ട​വ​യാ​ണ്. ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ സ്ഥ​ല​ങ്ങ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മ​റ്റൊ​രു മ​നോ​ഹ​ര മു​ഖം ന​ൽ​കു​ന്നു.

പു​രാ​ത​ന കെ​ട്ടി​ട​ങ്ങ​ളും പാ​ര​മ്പ​ര്യം വി​ളി​ച്ചോ​തു​ന്ന പൈ​തൃ​ക വ​സ്തു​ക്ക​ളും ചി​ഹ്ന​ങ്ങ​ളും ആ​ധു​നി​ക ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ഒ​ത്തു​ചേ​രു​മ്പോ​ൾ അ​ത് ഭൂ​ത​കാ​ല​ത്തെ​യും വ​ർ​ത്ത​മാ​ന​കാ​ല​ത്തെ​യും കോ​ർ​ത്തി​ണ​ക്കു​ന്ന കാ​ഴ്ച​യാ​യി മാ​റു​ന്നു. സ്വ​ന്തം പൈ​തൃ​കം സം​ര​ക്ഷി​ച്ചു​കൊ​ണ്ട് ത​ന്നെ, ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും ഉ​യ​ർ​ന്ന അ​ഭി​ലാ​ഷ​ങ്ങ​ളോ​ടെ​യും ഭാ​വി​യി​ലേ​ക്ക് മു​ന്നേ​റാ​നു​ള്ള സ​ന്ദേ​ശ​മാ​ണ് ഇ​ത് കൈ​മാ​റു​ന്ന​ത്.

റോ​ഡ​രി​കു​ക​ളി​ലു​ട​നീ​ളം നീ​ളു​ന്ന പ​താ​ക​ക​ളും ച​ത്വ​ര​ങ്ങ​ളെ​യും പാ​ല​ങ്ങ​ളെ​യും അ​ല​ങ്ക​രി​ച്ച ദീ​പ​ങ്ങ​ളും ന​ഗ​ര​ങ്ങ​ളി​ൽ ഉ​ത്സ​വ​പ്ര​തീ​തി സൃ​ഷ്​​ടി​ക്കു​ന്നു. പൗ​ര​ന്മാ​രു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും മ​ന​സ്സു​ക​ളി​ൽ ഒ​രു​പോ​ലെ രാ​ജ്യ​ത്തോ​ടു​ള്ള സ്നേ​ഹം നി​റ​യു​ന്ന ദി​ന​മാ​ണി​ത്. രാ​ജ്യ​ത്തി​െൻറ ഓ​രോ പ്ര​ദേ​ശ​വും ഒ​റ്റ​പ്പെ​ട്ട കാ​ഴ്ച​ക​ളാ​കാ​തെ, ഒ​രേ​യൊ​രു ദേ​ശീ​യ വി​കാ​ര​ത്തി​െൻറ വി​വി​ധ രൂ​പ​ങ്ങ​ളാ​യി മാ​റു​ന്നു.

സ​മൂ​ഹ​ത്തി​െൻറ ഹൃ​ദ​യ​ത്തി​ൽ ദേ​ശീ​യ ദി​ന​ത്തി​നു​ള്ള ഉ​ന്ന​ത സ്ഥാ​നം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ് ഓ​രോ പ​രി​പാ​ടി​യും. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദേ​ശ​ച​രി​ത്രം പ​റ​യു​ന്ന മ്യൂ​സി​യ​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നി​ടു​ന്നു. ഐ​ക്യ​ത്തെ ശ​ക്തി​യു​ടെ അ​ടി​സ്ഥാ​ന​മാ​ക്കി​യും, മ​നു​ഷ്യ​നെ വി​ക​സ​ന​ത്തി​െൻറ കേ​ന്ദ്ര​ബി​ന്ദു​വാ​ക്കി​യും, വ​ലി​യ അ​ഭി​ലാ​ഷ​ങ്ങ​ളെ ഭാ​വി​യു​ടെ വ​ഴി​കാ​ട്ടി​യാ​ക്കി​യും വ​ള​ർ​ന്ന ഒ​രു രാ​ജ്യ​ത്തി​െൻറ ക​ഥ വ​രും​ത​ല​മു​റ​ക​ൾ​ക്ക് ഇ​ത് പ​ക​ർ​ന്നു​ന​ൽ​കു​ന്നു.

രാ​ജ്യ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യും അ​ഭി​മാ​ന​വും ഉ​ണ​ർ​ത്തു​ന്ന​തി​നൊ​പ്പം, സൗ​ദി സം​സ്കാ​ര​ത്തി​െൻറ കാ​വ്യ, ക​ലാ, പാ​ര​മ്പ​ര്യ സ​മ്പു​ഷ്​​ട​ത പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് സൗ​ദി വി​നോ​ദ അ​തോ​റി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത സം​സ്കാ​ര​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ‘അ​ർ​ദ’ എ​ന്ന നാ​ട​ൻ നൃ​ത്തം, ക​വി​താ​സ​ദ​സ്സു​ക​ൾ, പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ക​ലാ-​വൈ​ജ്ഞാ​നി​ക മ​ത്സ​ര​ങ്ങ​ൾ, നാ​ട​ൻ ക​ല​ക​ൾ, ദേ​ശ​സ്നേ​ഹം തു​ളു​മ്പു​ന്ന ഒ​പ്പേ​റ, റാ​ലി​ക​ൾ, സം​ഗീ​ത-​ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, സം​വേ​ദ​നാ​ത്മ​ക പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ളാ​ണ് ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു​വ​രു​ന്ന​ത്.

Tags:    
News Summary - Saudi National Day: Celebration and Unity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.