ജിദ്ദയിൽ ഐ.ഡബ്ലൂ.എഫ് സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന്
ജിദ്ദ: സൗദി ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി ഇന്ത്യൻ വെൽഫെയർ ഫോറം (ഐ.ഡബ്ലൂ.എഫ്) ജിദ്ദ വെസ്റ്റ് റീജ്യൻ മെഡിക്കൽ ടീമിെൻറ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജിദ്ദ റുവൈസിലെ അബീർ മെഡിക്കൽ സെൻററിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ വൈസ് കോൺസൽ (കമ്യൂണിറ്റി വെൽഫെയർ) ദിയോ റോയ് ബച്ചൻ ക്യാമ്പിെൻറ ഉദ്‌ഘാടന വേളയിൽ മുഖ്യഅതിഥിയായി പങ്കെടുക്കും. പൊതുവായ വൈദ്യപരിശോധന, നേത്ര പരിശോധന, ദന്തപരിശോധന, രക്തസമ്മർദ്ദ പരിശോധന, രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കൽ, ഓക്സിജെൻറ അളവ് പരിശോധന എന്നിവ ക്യാമ്പിൽ ലഭ്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടാതെ, പങ്കെടുക്കുന്നവർക്ക് ലബോറട്ടറി, റേഡിയോളജി പരിശോധനകൾക്ക് 50 ശതമാനവും 2 ഡി ഡെൻറൽ എക്സ്റേക്ക് 15 ശതമാനവും കിഴിവ് ലഭിക്കുന്നതാണ്. സൗജന്യ മെഡിക്കൽ പരിശോധനയ്ക്കായി https://forms.gle/U44jndf1pJZB3Vfz9 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണമെന്ന് ഐ.ഡബ്ലൂ.എഫ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.