സൗദി പ്രവാസികൾക്കായി റമദാനിൽ ‘വിജയ് റമദാൻ ക്വിസ് 2026’ മത്സരമൊരുക്കി ‘ഗൾഫ് മാധ്യമം’

ജിദ്ദ: ‘ഗൾഫ് മാധ്യമം’ ദിനപത്രവും ‘വിജയ് മസാല’യും സംയുക്തമായി സൗദിയിലെ വായനക്കാർക്കായി ’വിജയ് റമദാൻ ക്വിസ് 2026’ സംഘടിപ്പിക്കുന്നു. റമദാനിലെ ഓരോ ദിവസവും ഓരോ ചോദ്യങ്ങൾ വീതം ‘ഗൾഫ് മാധ്യമം’ പത്രത്തിലും മാധ്യമം വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓരോ ദിവസത്തെയും ഉത്തരം അന്ന് രാത്രി 10ന് മുമ്പ് സമർപ്പിക്കണം. ചോദ്യത്തോടൊപ്പം നൽകിയിട്ടുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്തോ അല്ലെങ്കിൽ https://www.madhyamam.com/ramadan-quiz-ksa വെബ്സൈറ്റ് ലിങ്ക് വഴിയോ ഉത്തരം അയക്കാം.

സൗദിയിലുള്ളവർക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുള്ളത്. ശരിയായ ഉത്തരം അയക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വിജയികളുടെ വിവരങ്ങൾ ‘ഗൾഫ് മാധ്യമം’ പത്രത്തിൽ പ്രസിദ്ധീകരിക്കും. ഇവർക്ക് വിജയ് മസാലയുടെ ആകർഷകമായ ഗിഫ്റ്റ് ഹാംപറുകൾ സമ്മാനമായി ലഭിക്കും. റമദാൻ നാളുകളിൽ അറിവ് പകരുന്നതിനൊപ്പം നിരവധി സമ്മാനങ്ങൾ സ്വന്തമാക്കാനും ഈ ക്വിസ് മത്സരം വായനക്കാർക്ക് മികച്ച അവസരമൊരുക്കും.

Tags:    
News Summary - Vijay Ramadan Quiz 2026 competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.