ഫോ​ട്ടോ: ജിദ്ദ വിമാനത്താവളത്തിൽ പ്രമുഖ ഗായകരായ കണ്ണൂർ ശരീഫിനെയും ക്രിസ്​റ്റകലയെയും സംഘാടകർ വരവേറ്റപ്പോൾ

രുചിയുടെയും സംഗീതത്തിന്റെയും മഹാമേള; ജിദ്ദയിൽ നാളെ ‘വിജയ് ദം ദം ബിരിയാണി’ സെമി ഫൈനൽ

ജിദ്ദ: സൗദി അറേബ്യ കണ്ട ഏറ്റവും വലിയ ബിരിയാണി പാചകപ്പോരാട്ടമായ ‘വിജയ് ദം ദം ബിരിയാണി’യുടെ ജിദ്ദ സെമി ഫൈനൽ നാളെ (വെള്ളിയാഴ്ച) ആവേശകരമായി അരങ്ങേറും. ഗൾഫ് മാധ്യമവും മീഫ്രണ്ടും സംയുക്തമായി ഒരുക്കുന്ന ഈ മഹാമാമാങ്കത്തിൽ നാവിൽ കൊതിയൂറുന്ന രുചിപ്പോരിനൊപ്പം ഹൃദയം കീഴടക്കുന്ന സംഗീതവിരുന്നും കാണികളെ കാത്തിരിക്കുന്നുണ്ട്. ജിദ്ദയിലെ പ്രദർശന നഗരി ഇതുവരെ കാണാത്ത വലിയ ആഘോഷത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.

മത്സരാർഥികൾ തയാറാക്കിയ വിവിധ തരം ബിരിയാണികൾ പ്രദർശന നഗരിയിൽ നിരക്കുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് പ്രഗത്ഭരായ വിധികർത്താക്കൾ വേദിയിലെത്തി ഔദ്യോഗിക വിധിനിർണയം ആരംഭിക്കും. ബിരിയാണിക്കൊപ്പം സംഗീത മധുരം വിളമ്പാൻ പ്രമുഖ ഗായകരായ കണ്ണൂർ ശരീഫും ക്രിസ്​റ്റകലയും ജിദ്ദയിലെത്തിച്ചേർന്നു. വിമാനത്താവളത്തിൽ സംഘാടകർ ഇരുവർക്കും ഊഷ്​മളമായ വരവേൽപ്​ നൽകി.

ജിദ്ദ മർവയിലെ ലുലു മാളിൽ വൈകീട്ട്​ 6.30-ഓടെ പരിപാടികൾക്ക്​ തുടക്കമാകും. പ്രാദേശിക കലാകാരന്മാരുടെ ഒപ്പനയും മുട്ടിപ്പാട്ടും ഉൾപ്പെടുന്ന സ്വാഗത നൃത്തത്തോടെയാണ്​ സാംസ്കാരിക പരിപാടികൾ ആരംഭിക്കുന്നത്​. തുടർന്ന് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ വിശിഷ്​ടാതിഥികളും പ്രായോജകരും പങ്കെടുക്കും.

ഇതിനു പിന്നാലെയാണ്​ കണ്ണൂർ ശരീഫ്, ക്രിസ്​റ്റകല എന്നിവർ നയിക്കുന്ന വമ്പൻ സംഗീതവിരുന്ന് അരങ്ങുണർത്തുന്നത്​. ഇതിനിടയിൽ വിധിനിർണയ വേദിയിൽ നിന്നുള്ള ആവേശകരമായ തത്സമയ വിശേഷങ്ങൾ അവതാരകർ കാണികളിലേക്ക് എത്തിക്കും. ജിദ്ദ സെമി ഫൈനലിലെ വിജയികളെയും റിയാദിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടുന്നവരെയും വേദിയിൽ വെച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ പരിപാടികൾക്ക് കൊടിയിറങ്ങും.

വിജയ്, ലുലു, ഇംപെക്സ്, ഫ്രണ്ട്‌ലി, സിറ്റി ഫ്ലവർ, ഫരീദ്, റീഗൽ ഗോൾഡ്, എം.ജി ഡബ്ല്യു, ഡെൽസി, സ്​റ്റാർ ഹെൽത്ത് മെഡിക്കൽ സെൻറർ, ബിസപ് അറേബ്യ, കാഫ് ലോജിസ്​റ്റിക്സ്, ടാക്സ് പോയിൻറ്, ശിഫ അൽ ജസീറ പോളിക്ലിനിക്, ആർ.കെ.ജി, ഡ്രസ് കോഡ് എന്നിവരാണ് ഈ മെഗാ ഇവൻറിെൻറ മുഖ്യ പ്രായോജകർ.

Tags:    
News Summary - Vijay Dum Dum Biryani Jeddah Semi-Final Set for Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.