Posted On
date_range Updated On
date_range ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; ആളപായമില്ല
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സായിൽ പൊതുറോഡിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. സംഭവമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം വിജയകരമായി തീയണച്ചു. അപകടത്തിൽ ആർക്കും പരിക്കുകളോ ജീവനാശമോ സംഭവിച്ചിട്ടില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഔദ്യോഗികമായി വ്യക്തമാക്കി.
അടിയന്തരമായി സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തീ പൂർണമായി നിയന്ത്രണ വിധേയമാക്കി. തുടർന്ന് പ്രദേശത്ത് സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും കാൽനടയാത്രക്കാരുടെയും വാഹനഗതാഗതത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.