കേളി രജത ജൂബിലി: സഫാ മക്ക ക്രിക്കറ്റ് ടൂർണമെൻറിന് നാളെ​ തുടക്കം

റിയാദ്​: കേളി കലാസാംസ്കാരിക വേദി രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന, കുഡു-സഫാ മക്ക വിന്നർ ട്രോഫിക്കുവേണ്ടിയുള്ള സഫാ മക്ക കപ്പ് കേളി മെഗാ ക്രിക്കറ്റ് ടൂർണമെൻറ്​ സീസൺ രണ്ട്​​ വെള്ളിയാഴ്​ച തുടങ്ങും. മൂന്ന് മാസം നീണ്ടുനിൽക്കുന്നതാണ് ഈ ക്രിക്കറ്റ് പോരാട്ടം.

ഉച്ചയ്ക്ക് 2.30-ന് സുലൈ ടെക്നോമാക് ഗ്രൗണ്ടിലാണ് ഉദ്ഘാടനച്ചടങ്ങ്. ശേഷം ടൂർണമെൻറിലെ മത്സരങ്ങൾ ആരംഭിക്കും. സുലൈ ടെക്നോമാക്, കെ.സി.എ എന്നീ രണ്ട് ഗ്രൗണ്ടുകളിലായാണ് മത്സരങ്ങൾ നടക്കുക. റിയാദിലെ 24 ടീമുകളാണ് ഈ ടൂർണമെൻറിൽ മാറ്റുരയ്ക്കുന്നത്. നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളായാണ് ടീമുകളെ ക്രമീകരിച്ചിരിക്കുന്നത്. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങൾക്കൊടുവിൽ ഡിസംബറിൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കും.

ഉദ്ഘാടന ദിവസമായ വെള്ളിയാഴ്ച നാല് മത്സരങ്ങളാണ് നടക്കുന്നത്. ടെക്നോമാക് ഗ്രൗണ്ടിൽ ഈഗിൾ സ്ട്രൈക്കേഴ്സ് എക്സ്.സി.സി–എക്സ്ട്രീം ക്രിക്കറ്റ് ക്ലബ്ബിനെയും, കൊങ്കൺ ഫൈറ്റേഴ്സ് റിയാദ് കേരള കിങ്സ് റിയാദിനെയും നേരിടും. കെ.സി.എ ഗ്രൗണ്ടിൽ ഉസ്താദ് 11 ഗോൾഡൻ മില്ലർ റിയാദുമായും, ഒലയ ക്രിക്കറ്റ് ക്ലബ് രത്നഗിരി റോയൽസുമായും ഏറ്റുമുട്ടും.

കേളിയുടെ രജതജൂബിലി ആഘോഷങ്ങൾക്ക് ആവേശം പകരുന്ന ടൂർണമെൻറ്​ റിയാദിലെ പ്രവാസി ക്രിക്കറ്റ് പ്രേമികൾക്ക് മൂന്ന് മാസം നീളുന്ന ക്രിക്കറ്റ് വിരുന്നാകും. മികച്ച ടീമുകൾ തമ്മിലുള്ള പോരാട്ടത്തിനൊപ്പം പുതിയ താരങ്ങളുടെ പ്രകടനങ്ങൾക്കും ഈ ടൂർണമെൻറ്​ വേദിയാകും.

Tags:    
News Summary - Keli Silver Jubilee: Safa Makkah Cricket Tournament begins tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.