Posted On
date_range Updated On
date_range വിസ്മയകരമായ വ്യോമാഭ്യാസ പ്രകടനങ്ങളുമായി സൗദി ഫാൽക്കൺസ്
റിയാദ്/കെയ്റോ: ഈജിപ്തിലെ അൽ അലമേൻ നഗരത്തിൽ നടന്നു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര എയർ ആൻഡ് സ്പേസ് ഷോയിൽ സൗദി വ്യോമസേനയുടെ ‘സൗദി ഫാൽക്കൺസ്’ ടീം നടത്തിയ വ്യോമാഭ്യാസ പ്രകടനങ്ങൾ കാണികളുടെ മനംകവർന്നു. ‘ഹോക്ക് ടി-165’ വിമാനങ്ങൾ ഉപയോഗിച്ചാണ് സംഘം ആകാശത്ത് വിസ്മയ തീർത്തത്.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരും പ്രതിനിധികളും പങ്കെടുത്ത ഈ പ്രദർശനത്തിലെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നായി സൗദി ഫാൽക്കൺസിന്റെ പ്രകടനം മാറി. പൈലറ്റുമാരുടെ മികച്ച ഏകോപനവും അച്ചടക്കവും കൃത്യതയാർന്ന ആകാശത്തുളള രൂപവത്കരണങ്ങളും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
സൗദി വ്യോമസേനയുടെ പൈലറ്റുമാർക്ക് എത്രമാത്രം സങ്കീർണമായ വ്യോമാഭ്യാസങ്ങളും ഉയർന്ന കൃത്യതയോടെ ചെയ്തു തീർക്കാൻ സാധിക്കുമെന്ന് ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു ഈ പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.