ജിദ്ദ: അപകടകരമായ 47 വീഡിയോ ഗെയിമുകൾ സൗദി അറേബ്യയിൽ നിരോധിച്ചു. സൗദി ജനറൽ കമീഷൻ ഫോർ ഒാഡിയോ വിഷ്വൽ മീഡിയ ആണ് രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് നടപടിയെടുത്തത്. ജനപ്രിയ ഗെയിമുകളായ ഏജൻറ്സ് ഒാഫ് മേയ്ഹം, അസ്സാസിൻസ് ക്രീഡ് ^2, ക്ലാഷ് ഒാഫ് ടൈറ്റൻസ്, ഡാേൻറസ് ഇൻഫെർണോ എന്നിവയും നിേരാധിച്ചിട്ടുണ്ട്.
ബയോനെറ്റ 2, ഡെഡ് റൈസിങ് 3 അപോകാലിപ്സ് എഡിഷൻ, ഡെഡ്പൂൾ, ഡിസെപ്ഷൻ 4, ദ നൈറ്റ്മെയർ, ഡ്യൂസ് എക്സ് മാൻകൈൻഡ് ഡിവൈഡഡ്, ഡെവിൾസ് തേർഡ്, ഡി.എം.സി-ഡെഫിനിറ്റീവ് എഡിഷൻ, ഡ്രാഗൺ ഏജ്, ലൈഫ് ഇൗസ് സ്ട്രേഞ്ച് തുടങ്ങി ചെറുപ്പക്കാർക്കിടയിൽ വ്യാപകമായി പ്രചാരത്തിലുള്ള ഗെയിമുകളാണ് നിരോധിച്ചത്. വീഡിയോ ഗെയിമിെൻറ സ്വാധീനത്തിൽ രണ്ടുകൗമാരക്കാർ കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് ആത്മഹത്യ ചെയ്തിരുന്നു. അബഹയിൽ 13 വയസുള്ള വിദ്യാർഥിയും മദീനയിൽ 12 കാരി വിദ്യാർഥിനിയുമാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.