ദമ്മാം വാഴക്കാട് വെൽഫെയർ സെന്റർ 25ാം വാർഷികാഘോഷ ലോഗോ പ്രകാശനം നാസ് വക്കം നിർവഹിക്കുന്നു
ദമ്മാം: 25ാം വർഷത്തിലേക്ക് പ്രവേശിച്ച ദമ്മാം വാഴക്കാട് വെൽഫെയർ സെന്ററിന്റെ വാർഷിക ജനറൽ ബോഡിയും ‘വാഴക്കാടോത്സവം’ എന്ന ശീർഷകത്തിൽ കലാകായിക വിരുന്നുമൊരുക്കി. സൈഹാത്തിലെ റിസോർട്ടിൽ നടന്ന പരിപാടി സാമൂഹിക പ്രവർത്തകനും ലോക കേരള സഭാംഗവുമായ നാസ് വക്കം ഉദ്ഘാടനം ചെയ്തു. 25ാം വർഷത്തികത്തിന്റെ ലോഗോ പ്രകാശനം നാസ് വക്കം നിർവഹിച്ചു. ആക്ടിങ് പ്രസിഡന്റ് പി.ടി. അഷ്റഫ് അധ്യക്ഷതവഹിച്ചു. നാസർ വെള്ളിയത്ത് സംസാരിച്ചു. അഹ്സൻ അഷ്റഫ് ഖിറാഅത്ത് നടത്തി.2024-25 വർഷത്തെ പ്രവർത്തന സാമ്പത്തിക റിപ്പോർട്ടുകൾ യഥാക്രമം സെക്രട്ടറി ഷബീർ ആക്കോടും ട്രഷറർ യാസർ തിരുവാലൂരും അവതരിപ്പിച്ചു. 11 ലക്ഷത്തോളം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നാട്ടിൽ നടത്തിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 2025-26 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു.
മുജീബ് കളത്തിൽ, ഷബീർ ആക്കോട്, യാസർ തിരുവാലൂർ
പി.കെ. ഹമീദ് (രക്ഷാധികാരി), മുജീബ് കളത്തിൽ (പ്രസി.), ഷബീർ ആക്കോട് (ജന. സെക്ര.), യാസർ തിരുവാലൂർ (ട്രഷ.), നഫീർ തറമ്മൽ (സീനിയർ വൈ. പ്രസി.), ജാവിഷ് അഹമ്മദ്, പി.ടി. അഷ്റഫ്, പി.ടി. റശീദ് (വൈ. പ്രസി.), എം.പി. ഷറഫുദ്ദീൻ (ഓർഗ. സെക്ര.), അഫ്താബുറഹ്മാൻ, ടി.കെ. ഷിജിൽ, എ.പി. മുസ്തഫ (ജോ. സെക്ര.), ടി.കെ. ഷാഹിർ (സ്ക്രീനിങ് കമ്മിറ്റി കൺവീനർ), കെ.പി. റഹ്മത്ത് (റിലീഫ് കോഓഡിനേറ്റർ) എന്നിവരേയും തിരഞ്ഞെടുത്തു.നാസർ വെള്ളിയത്ത് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. മുജീബ് കളത്തിൽ സ്വാഗതവും ജാവിഷ് അഹമ്മദ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന വർണശബളമായ ‘വാഴക്കാടോത്സവം 2025’ പരിപാടിക്ക് ടി.കെ. ഷാഹിർ, എം.പി. ഷറഫുദ്ദീൻ, ഷാഫി വാഴക്കാട്, പി.ടി. റശീദ്, അഫ്താബ്, ഉനൈസ്, ഷിജിൽ തുടങ്ങിയവർ നേതൃത്വം നൽകി.കുടുംബിനികളും കുട്ടികളുമടക്കം പങ്കെടുത്ത വാഴക്കാടോത്സവം വിവിധ കലാ, കായിക വിനോദ മത്സരങ്ങളുടെയും ദമ്മാമിലെ വാഴക്കാട്ടുകാരുടെ സുഹൃദ് സംഗമവുമായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.