കൊ​ട്ടാ​ര​ക്ക​ര പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ മൂ​ന്നാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​മാ​യ ‘വ​ർ​ണ​പ്പ​കി​ട്ട് 2023​’ന്റെ ​പോ​സ്റ്റ​ർ പ്ര​കാ​ശ​നം

ഫി​ലി​പ് മ​മ്പാ​ട് നി​ർ​വ​ഹി​ക്കു​ന്നു

‘വ​ർ​ണ​പ്പ​കി​ട്ട് 2023’പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം

റി​യാ​ദ്: കൊ​ട്ടാ​ര​ക്ക​ര പ്ര​വാ​സി അ​സോ​സി​യേ​ഷ​​ന്റെ മൂ​ന്നാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​മാ​യ ‘വ​ർ​ണ​പ്പ​കി​ട്ട് 2023​’ന്റെ ​പോ​സ്റ്റ​ർ പ്ര​കാ​ശ​നം ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​നും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ഫി​ലി​പ് മ​മ്പാ​ട് നി​ർ​വ​ഹി​ച്ചു. സി​നി​മ താ​ര​വും പ​ത്ത​നാ​പു​രം എം.​എ​ൽ.​എ​യു​മാ​യ കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​കും.

പി​ന്ന​ണി ഗാ​യി​ക സു​മി​യ അ​ര​വി​ന്ദ്, കൈ​ര​ളി ടി.​വി​യി​ലെ പ​ട്ടു​റു​മാ​ൽ ഫൈ​ന​ലി​സ്​​റ്റ്​ ശ്യാം ​കാ​ലി​ക്ക​റ്റ്, ഒ​പ്പം റി​യാ​ദി​ലെ ക​ലാ​കാ​ര​ന്മാ​രും ചേ​ർ​ന്നൊ​രു​ക്കു​ന്ന ദൃ​ശ്യ ശ്ര​വ​ണ വി​സ്മ​യം മേ​യ് 12ന്​ ​വൈ​കീ​ട്ട് ആ​റി​ന്​ റി​യാ​ദ്​ എ​ക്സി​റ്റ് 18ലെ ​അ​കി​യാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

പോ​സ്റ്റ​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ കൊ​ട്ടാ​ര​ക്ക​ര പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ അ​ല​ക്സ്‌ കൊ​ട്ടാ​ര​ക്ക​ര, സെ​ക്ര​ട്ട​റി ബി​നോ​യ്‌ മ​ത്താ​യി, ട്ര​സ്​​റ്റി ബി​നു ജോ​ൺ, ജോ​യ​ന്റ് ട്ര​സ്​​റ്റി വി​നോ​ദ് ജോ​ൺ, ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ ഷൈ​ൻ ദേ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - 'Varnapakit 2023' poster release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.