വനിതാ അഭയകേന്ദ്രത്തിൽ നിന്ന് രണ്ട് വനിതകൾ നാട്ടിലേക്ക് മടങ്ങി

ദമ്മാം: ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ നിന്നും രണ്ട് ഇന്ത്യൻ വീട്ടു ജോലിക്കാരികൾ നിയമ നടപടി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. ഉത്തർ പ്രദേശ് ലഖ്നൗ സ്വദേശിനിയായ ശബാന, ഹൈദരാബാദ് സ്വദേശിനി റഹീമ ബീഗം ആണ് നാട്ടിലേക്ക് മടങ്ങിയവർ. ഒരു വർഷം  മുമ്പാണ് ശബാന ദമ്മാമിൽ വീട്ട് ജോലിക്ക് എത്തിയത്. എന്നാൽ രണ്ടു മാസം കഴിഞ്ഞപ്പോഴേകും ജോലി സാഹചര്യവുമായി പെരുത്തപ്പെടാതത് കാരണം വീട് വിട്ടിറങ്ങി വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ടു. സ്​പോൺസർ ശബാനക്കെതിരെ മോഷണക്കുറ്റം ചുമത്തി പോലീസിൽ കേസ്​ രജിസ്​റ്റർ ചെയ്തതോടെ  പോലീസ്​ ഇവരെ വനിതാ അഭയ കേന്ദ്രത്തിൽ നിന്നും ഫൈസലിയ്യ ജയിലിലേക് മാറ്റുകയായിരുന്നു.  

പത്തു മാസം ശബാന ജയിലിൽ കഴിഞ്ഞു.  കേസ്​ അവസാനിച്ച ശേഷം ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ  തിരികെയെത്തിയ ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. ഹൈദരാബാദ് സ്വദേശിനി റഹീമ ബീഗം ശമ്പളം കിട്ടാത്തത് കാരണം വന്ന മൂന്നു മാസങ്ങൾക്ക് ശേഷം വീട്ടിൽനിന്നും പുറത്തു ചാടുകയായിരിന്നു. പിന്നീട് നാട്ടുകാരായ ചിലരുടെ സഹായത്തോടെ മറ്റു ചില വീടുകളിൽ ജോലി ചെയ്തു വരികയായിരുന്നു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുകയാണ്. രണ്ടു പേർകും നിയമ സഹായത്തിന് ഇന്ത്യൻ എംബസി സന്നദ്ധ പ്രവർതക മഞ്ജു മണിക്കുട്ടൻ കൂടെയുണ്ടായിരുന്നു.  ശബാനക്ക് അവരുടെ ഭർത്താവും, റഹിമയ്ക്ക്  നാട്ടിലെ ബന്ധുക്കളുമാണ് വിമാന ടിക്കറ്റ് നൽകിയത്. 
 

Tags:    
News Summary - vanitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.