ജിദ്ദയിൽ പ്രതീകാത്്മക വനിതാമതിൽ സംഘടിപ്പിച്ചു

ജിദ്ദ: കേരളത്തിലെ വനിതാമതിലിന്​ ഐക്യദാർഢ്യം പ്രകടിപ്പിച്ച്​ നവോദയ കുടുംബവേദി ജിദ്ദയിൽ പ്രതീകാത്മക വനിത മതിൽ സംഘടിപ്പിച്ചു. കേരളത്തെ വർഗീയമായി വേർതിരിക്കാനും വനിതകളുടെ അവകാശങ്ങൾ നിഷേധിക്കാനും സാമുദായിക ശക്തികൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന്​ യോഗം അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകൾക്ക് മുമ്പ്​ കേരളത്തിലെ സ്ത്രീകൾ അനുഭവിച്ച കഷ്​ടപ്പാടുകൾക്കും പിന്നാക്കാവസ്ഥക്കും പരിഹാരം കണ്ടത് നിരന്തരമായ സമരങ്ങളിലൂടെയും ശക്തമായ എതിർപ്പുകളെ തരണം ചെയ്തുമാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വർഗീയ കക്ഷികൾ കേരളത്തെ ജാതീയമായും വർഗീയമായും വിഭജിക്കാൻ ശ്രമിക്കുന്നത് അനുവദിക്കാനാവില്ല എന്നും യോഗം അഭിപ്രായപ്പെട്ടു.

വനിത വേദി കേന്ദ്ര കമ്മിറ്റി കൺവീനർ ശഹീബ ബിലാൽ അധ്യക്ഷത വഹിച്ചു. വനിതാവേദി രക്ഷാധികാരി ജുമൈല അബു ഉഘാടനം ചെയ്തു. സാമൂഹിക പ്രവർത്തക റജിയ വീരാൻ, നവോദയ രക്ഷാധികാരി വി.കെ റഊഫ്, സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, കുടുംബവേദി കൺവീനർ മുസാഫർ പാണക്കാട്, ഡോ. വിനീത പിള്ള എന്നിവർ സംസാരിച്ചു. ഹഫ്സ മുസാഫർ സ്വാഗതവും അനുപമ ബിജുരാജ് നന്ദിയും പറഞ്ഞു.

Tags:    
News Summary - vanitha mathil-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.