ജിദ്ദ: ഒന്നര വർഷമായി ജോലി ഇല്ലാതെ ശാരീരിക ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരുന്ന തിരുവനന്തപുരം അമ്പൂരി സദേശി ഷിബു ബാബു തിരുവനന്തപുരം സ്വദേശി സംഗമം നൽകിയ വിമാന ടിക്കറ്റുമായി ജിദ്ദയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് വിമാനത്തിൽ നാടണഞ്ഞു. ഹാഇലിൽ കരാർ കമ്പനിയിൽ ജോലിക്കാരനായിരുന്ന ഷിബു ബാബുവിന് ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ജോലി ഇല്ലാതാകുകയും താമസരേഖ പുതുക്കാൻ കഴിയാതാവുകയും ചെയ്തിരുന്നു. അദ്ദേഹത്തിെൻറ അവസ്ഥ അറിഞ്ഞ പത്തനംതിട്ട ജില്ല യൂത്ത് കോൺഗ്രസ് പ്രസിഡൻറ് എം.ജെ. കണ്ണൻ നാട്ടിൽനിന്ന് അനിൽകുമാർ പത്തനംതിട്ടയെ വിളിച്ചറിയിക്കുകയായിരുന്നു.
ശേഷം ഒ.ഐ.സി.സി ഹെൽപ് ഡെസ്ക് കൺവീനറായ അലി തേക്കുതോട് ഹാഇലിലെ ജീവകാരുണ്യ പ്രവർത്തകരായ താഹ കനി, ചാൻഷാ റഹ്മാൻ എന്നിവരുമായി ബന്ധപ്പെടുകയും ഉദ്യോഗസ്ഥരുടെ സഹായത്തോടെ യാത്രരേഖകൾ ശരിയാക്കി ഫൈനൽ എക്സിറ്റ് അടിച്ച് വാങ്ങുകയും ചെയ്തു. ശേഷം ഇദ്ദേഹത്തിന് നാട്ടിലേക്കുള്ള ടിക്കറ്റിനായി അലി തേക്കുതോട് ജിദ്ദയിലെ തിരുവനന്തപുരം സ്വദേശി സംഗമം പ്രസിഡൻറ് നാസുമുദ്ദീൻ മണനാക്കുമായി ബന്ധപ്പെടുകയും സംഘടന അദ്ദേഹത്തിനുള്ള വിമാന ടിക്കറ്റ് നൽകുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.