വന്ദേഭാരത് മിഷൻ പദ്ധതി എട്ടാം ഘട്ടം: ഡിസംബർ 30 വരെ സൗദിയിൽ നിന്നും 101 സർവിസുകൾ

ജിദ്ദ: ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി പ്രഖ്യാപിച്ച വന്ദേഭാരത് മിഷൻ പദ്ധതിയുടെ എട്ടാം ഘട്ടത്തിൽ സൗദിയിൽ നിന്നും 101 സർവിസുകൾ ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു. നവംബർ ഒമ്പത് മുതൽ ഡിസംബർ 30 വരെയുള്ള ഷെഡ്യൂൾ ആണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ 50 സർവിസുകളും കേരളത്തിലേക്കാണ്.

ദമ്മാമിൽ നിന്നും 31 ഉം റിയാദിൽ നിന്നും 11 ഉം ജിദ്ദയിൽ നിന്നും എട്ടും സർവിസുകളാണ് കേരളത്തിലേക്കുള്ളത്. ദമ്മാമിൽ നിന്ന് നവംബർ 11, 18, 25, ഡിസംബർ ആറ്, 13, 20, 27 തീയതികളിൽ ഓരോന്നും നവംബർ 15, 22, 29 തീയതികളിൽ രണ്ട് വീതം സർവിസുകളും കൊച്ചിയിലേക്കുണ്ട്. നവംബർ ഒമ്പത്, 11, 12, 16, 18, 19, 23, 25, 26, 30, ഡിസംബർ രണ്ട്, ഒമ്പത്, 16, 23, 30 തീയതികളിൽ തിരുവന്തപുരത്തേക്കും നവംബർ 13, 20, 27 തീയതികളിൽ കോഴിക്കോട്ടേക്കും സർവിസുകൾ നടത്തും.

ദമ്മാമിൽ നിന്നും കണ്ണൂരിലേക്ക് സർവിസില്ല. റിയാദിൽ നിന്നും നവംബർ 13, ഡിസംബർ രണ്ട്, ഒമ്പത്, 16, 23, 30 തീയതികളിൽ ഓരോന്നും നവംബർ 18, 25 തീയതികളിൽ രണ്ട് വീതം സർവിസുകൾ തിരുവനന്തപുരത്തേക്കും നവംബർ 11 ന് കണ്ണൂരിലേക്ക് ഒരു സർവിസുമാണുള്ളത്. റിയാദിൽ നിന്നും കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും സർവിസുകളില്ല. ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് മാത്രമാണ് കേരളത്തിലേക്കുള്ള സർവിസുകൾ.

നവംബർ 10, 17, 24, ഡിസംബർ ഒന്ന്, എട്ട്, 15, 22, 29 തീയതികളിലായി എട്ട് സർവിസുകളാണ് കോഴിക്കോട്ടേക്ക് ഉണ്ടാവുക. റിയാദിൽ നിന്നും ലക്‌നൗ വഴി ഡൽഹിയിലേക്ക് എട്ടും അമൃത്‌സർ വഴി ഡൽഹിയിലേക്ക് ഏഴും ഹൈദരാബാദിലേക്ക് മൂന്നും സർവിസുകളും ദമ്മാമിൽ നിന്നും ലക്‌നൗ വഴി ഡൽഹിയിലേക്ക് എട്ടും ഹൈദരാബാദിലേക്ക് മൂന്നും സർവിസുകളും ജിദ്ദയിൽ നിന്നും ഡൽഹി വഴി ലക്‌നോവിലേക്ക് 15 ഉം ഹൈദരാബാദ് വഴി മുംബൈയിലേക്ക് ഏഴും സർവിസുകളാണ് ബാക്കിയുള്ളവ.

101 സർവിസുകളിൽ 74 എണ്ണം എയർ ഇന്ത്യയും 27 എണ്ണം എയർ ഇന്ത്യ എക്സ്പ്രസ്‌ വിമാനങ്ങളുമാണ് ഓപ്പറേറ്റ് ചെയ്യുക. ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് എയർ ഇന്ത്യ ഓഫീസിലെത്തി നേരിട്ട് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. എന്നാൽ എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റുകൾ വെബ്സൈറ്റിലും ലഭ്യമാണ്. യാത്രക്കാർ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണമെന്നും ആദ്യം വരുന്നവർക്ക് ആദ്യ മുൻഗണന എന്ന ക്രമത്തിലാവും ടിക്കറ്റ് വിൽപ്പനയെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

Tags:    
News Summary - Vande Bharat Mission Project Phase VIII: 101 services from Saudi till December 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.