റിയാദിൽ മരിച്ച തുരുത്തിയിൽ സോമനാഥന്റെ കുടുംബത്തിന് സൗദി കെ.എം.സി.സി സുരക്ഷാ പദ്ധതിയിൽ നിന്നുള്ള മരണാനന്തര ആനുകൂല്യം അഡ്വ. ഹാരിസ് ബീരാൻ എം.പി കൈമാറുന്നു

സൗദി കെ.എം.സി.സി സേവനങ്ങൾ അതുല്യം -ഹാരിസ് ബീരാൻ എം.പി

റിയാദ്: ജീവകാരുണ്യ രംഗത്ത് സൗദി കെ.എം.സി.സി നടത്തിവരുന്ന പ്രവർത്തനങ്ങൾ അതുല്യമാണെന്ന് മുസ്​ലിം ലീഗ് ദേശീയ സെക്രട്ടറിയും ന്യൂഡൽഹി കെ.എം.സി.സി പ്രസിഡൻറുമായ അഡ്വ. ഹാരിസ് ബീരാൻ എം.പി അഭിപ്രായപ്പെട്ടു. റിയാദിൽ പ്രവാസിയായിരിക്കെ മരിച്ച ആലങ്ങാട് തുരുത്തി സ്വദേശി സോമനാഥന്റെ ആശ്രിതർക്കുള്ള സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ് ലക്ഷം രൂപയാണ് മരണാനന്തര ആനുകൂല്യമായി കുടുംബത്തിന് കൈമാറിയത്.

മുസ്​ലിം ലീഗ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വി.ഇ. അബ്​ദുൽ ഗഫൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി കിഴക്കൻ പ്രവിശ്യാ മുൻ സെക്രട്ടറി സിറാജ് ആലുവ ആമുഖ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.വി. പോൾ, ബാബു മാത്യു, കോൺഗ്രസ് ആലങ്ങാട് ബ്ലോക്ക് പ്രസിഡൻറ്​ സെബാസ്​റ്റ്യൻ, ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വിജി ജോളി, വൈസ് പ്രസിഡൻറ്​ വി.ബി. ജബ്ബാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡൻറുമാരായ ലിയാഖത്തലി മൂപ്പൻ, ലി​ന്റോ അഗസ്​റ്റിൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹസീന ശിഹാബ്, ജോസ് ഗോപുരത്തിങ്കൽ,എം.എം. അബ്​ദുൽ സത്താർ, അഗസ്​റ്റിൻ ആക്കുന്നത്ത്, ഗർവാസീസ് മാനാടൻ എന്നിവർ ആശംസകൾ നേർന്നു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം സുനിൽ തിരുവാലൂർ സ്വാഗതവും കളമശ്ശേരി മണ്ഡലം മുസ്​ലിം ലീഗ് ജനറൽ സെക്രട്ടറി അഷ്റഫ് പാനായിക്കുളം നന്ദിയും പറഞ്ഞു.

Tags:    
News Summary - Saudi KMCC services are unique - Harris Beeran MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.