Posted On
date_range Updated On
date_range വളവന്നൂർ സ്വദേശി യാമ്പുവിൽ നിര്യാതനായി
യാമ്പു: മലപ്പുറം വളവന്നൂർ വരമ്പനാല സ്വദേശി തായത്ത് പീടിയേക്കൽ അബൂബക്കർ എന്ന അബൂക്ക (54) യാമ്പുവിൽ ഹൃദയാഘാതം മൂ ലം നിര്യാതനായി. ഞായറാഴ്ച വൈകുന്നേരം ടോപ്പ് സെൻററിനടുത്തുള്ള വത്വനീ ബഖാലയിൽ ജോലി ചെയ്യുകയായിരുന്ന അബുവിനെ നെഞ്ചു വേദനയെ തുടർന്ന് സുഹൃത്തുക്കൾ യാമ്പു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രണ്ടര പതിറ്റാണ്ടായി യാമ്പുവിൽ ജോലി ചെയ്യുന്നു. പരേതരായ തായത്ത് പീടിയേക്കൽ മമ്മുവിെൻറയും കുഞ്ഞിപ്പാത്തുമ്മയുടെയും മകനാണ്. ഭാര്യ : ആരിഫ . മക്കൾ : ആസിർ സഹൽ , ഹസ്നിയ തെസ്നി. സഹോദരങ്ങൾ : ഹൈദ്രു, മുഹമ്മദ് കുട്ടി, മമ്മുതു, പാത്തുമ്മു. നടപടികൾ പൂർത്തിയാക്കി മൃതദേഹം യാമ്പുവിൽ തന്നെ ഖബറടക്കാനാണ് തീരുമാനമെന്ന് ബന്ധുക്കൾ അറിയിച്ചു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.