ദ​മ്മാ​മി​ൽ ന​വോ​ദ​യ സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ച്ച ​‘ലി​റ്റ്​ ഫെ​സ്​​റ്റി’​ന്റെ ഉ​ദ്​​ഘാ​ട​നം പ്ര​ശ​സ്​​ത

എ​ഴു​ത്തു​കാ​ര​ൻ വൈ​ശാ​ഖ​ൻ ഓ​ൺ​ലൈ​നി​ൽ നി​ർ​വ​ഹി​ക്കു​ന്നു

പ്ര​വാ​സി​ക​ൾ അ​മ്മ​മ​ല​യാ​ള​ത്തി​ന്‍റെ അം​ബാ​സ​ഡ​ർ​മാ​ർ -വൈ​ശാ​ഖ​ൻ

ദ​മ്മാം: അ​മ്മ​മ​ല​യാ​ള​ത്തി​ന്‍റെ ഗ​രി​മ​യും പെ​രു​മ​യും ലോ​ക​ത്തി​നു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന അം​ബാ​സ​ഡ​ർ​മാ​രാ​ണ്​ പ്ര​വാ​സി മ​ല​യാ​ളി​ക​ളെ​ന്ന്​ പ്ര​ശ​സ്​​ത എ​ഴു​ത്തു​കാ​ര​ൻ വൈ​ശാ​ഖ​ൻ പ​റ​ഞ്ഞു. ദ​മ്മാ​മി​ൽ ന​വോ​ദ​യ സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ച്ച ‘ലി​റ്റ്​ ഫെ​സ്​​റ്റ്​’ സാ​ഹി​ത്യ ക്യാ​മ്പി​ന്‍റെ ഉ​ദ്​​ഘാ​ട​നം ഓ​ൺ​ലൈ​നി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള വ​ർ​ത്ത​മാ​ന​മാ​ണ്​ സാ​ഹി​ത്യം. അ​തി​ന്‍റെ അ​ടി​സ്ഥാ​നം​ത​ന്നെ ജീ​വി​ത​ത്തു​ടി​പ്പു​ക​ളാ​ണ്. ജീ​വി​തം മാ​റ്റി​വെ​ച്ച്​ സാ​ഹി​ത്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ങ്ക​ൽ​പി​ക യാ​ഥാ​ർ​ഥ്യ​ത്തി​ൽ​നി​ന്നാ​ണ്​ സ​ർ​ഗാ​ത്മ​ക​ത രൂ​പ​പ്പെ​ടു​ന്ന​ത്. സ​ർ​ഗാ​ത്മ​ക​ത​യി​ല്ലാ​ത്ത മ​ന​സ്സു​ക​ളി​ൽ ചോ​ദ്യ​ങ്ങ​ൾ ഇ​ല്ലാ​താ​കും. അ​തോ​ടെ ജീ​വി​ത​പ്ര​തി​ക​ര​ണം ത​ന്നെ ശൂ​ന്യ​മാ​കും. അ​തി​നെ മ​റി​ക​ട​ക്കു​ന്ന ഭാ​ഷ ഉ​പ​യോ​ഗി​ച്ചു​ള്ള സ​ർ​ഗാ​ത്മ​ക പ്ര​തി​ക​ര​ണ​മാ​ണ്​ സാ​ഹി​ത്യ​മെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ദാ​റ​സ്സി​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലി​റ്റ്​ ഫെ​സ്​​റ്റ്​​ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ മോ​ഹ​ൻ വെ​ള്ളി​നേ​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്യാ​മ്പി​ൽ എ​ഴു​ത്തു​കാ​രാ​യ ശി​ഹാ​ബു​ദ്ദീ​ൻ പൊ​യ്ത്തും​ക​ട​വ്, ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ അ​ൻ​വ​ർ അ​ലി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​​ങ്കെ​ടു​ത്തു. മ​ല​യാ​ള​സാ​ഹി​ത്യം എ​ല്ലാ പൊ​ലി​മ​യോ​ടെ​യും ആ​സ്വ​ദി​ക്ക​പ്പെ​ടു​ന്ന​ത്​ പ്ര​വാ​സ​ലോ​ക​ത്താ​ണെ​ന്ന്​ ത​നി​ക്ക്​ തോ​ന്നി​യി​ട്ടു​ണ്ടെ​ന്ന്​ ശി​ഹാ​ബു​ദ്ദീ​ൻ പൊ​യ്ത്തും​ക​ട​വ്​ പ​റ​ഞ്ഞു. പ്ര​വാ​സം കേ​ര​ള​ത്തി​ന്​ ന​വോ​ത്ഥാ​ന​ത്തി​ന്‍റെ പു​തി​യ വ​ഴി​ക​ൾ ന​ൽ​കി​യ​വ​രാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​വി​ത​ക​ൾ ഈ​ണ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള​ത​ല്ലെ​ന്നും വാ​ക്കു​ക​ൾ കൊ​ണ്ട്​ നെ​ഞ്ചി​ലേ​ക്ക്​ നി​റ​യൊ​ഴി​ക്കാ​നു​ള്ള​താ​ണെ​ന്നും ക​വി അ​ൻ​വ​ർ അ​ലി പ​റ​ഞ്ഞു. അ​ദ്ദേ​ഹം ര​ണ്ടു ക​വി​ത​ക​ൾ ചൊ​ല്ലി. മ​മ്മു മാ​സ്​​റ്റ​ർ, മാ​ലി​ക്​ മ​ഖ്​​ബൂ​ൽ, ഷം​സു കൊ​ല്ലം, ബെ​ൻ​സി മോ​ഹ​ൻ, ബ​ഷീ​ർ വ​രോ​ട്, ​പ്ര​ദീ​പ്​ കൊ​ട്ടി​യം, ല​ക്ഷ്​​മ​ണ​ൻ ക​ണ്ടം​പേ​ത്ത്, ന​ന്ദി​നി മോ​ഹ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ര​ണ്ടു​ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സാ​ഹി​ത്യ ക്യാ​മ്പി​ൽ സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ കൂ​ടാ​തെ ദു​ബൈ, കു​വൈ​ത്ത്​, ബ​ഹ്​​റൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും സാ​ഹി​ത്യ​ത​ൽ​പ​ര​രും എ​ഴു​ത്തു​കാ​രും വാ​യ​നാ​പ്രി​യ​രും പ​​ങ്കെ​ടു​ത്തു. ലി​റ്റ്​ ഫെ​സ്റ്റ്​ ക​ൺ​വീ​ന​ർ ഷ​മീം നാ​റാ​ത്ത്​ സ്വാ​ഗ​ത​വും ഷാ​ഹി​ദ ഷാ​ന​വാ​സ്​ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Vaishakhan about Expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.