വരലക്ഷ്മി നൃത്താലയത്തിലെ ഭരതനാട്യ അരങ്ങേറ്റം നടത്തുന്ന കുട്ടികൾ അധ്യപിക ശിൽപനൈസലിനൊപ്പം
ദമ്മാം: അൽ ഖോബാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വരലക്ഷ്മി നൃത്താലയത്തിലെ 11 വിദ്യാർത്ഥികളുടെ ഭരതനാട്യ അരങ്ങേറ്റം ആഗസ്റ്റ് ഏഴിന് വൈകിട്ട് ആറിന് ഗുരുവായൂർ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. വരലക്ഷ്മി നൃത്താലയത്തിെൻറ സ്ഥാപകയും കലാഗുരുവുമായ ഗുരു ശിൽപ നൈസിലിെൻറ ശിക്ഷണത്തിൽ അരങ്ങേറുന്ന ചടങ്ങ് നടിയും നർത്തകിയുമായ സരയു മോഹൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. നടൻഭൂഷണം അജയൻ പേയാട്, സി.ആർ. മഹേഷ് എം.എൽ.എ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും.
തത്സമയ വാദ്യസമന്വയത്തിെൻറ (ലൈവ് ഓർക്കസ്ട്ര) അകമ്പടിയോടെ, പരമ്പരാഗത ഭരതനാട്യ നട്ടുവാങ്ങം ശൈലിയിലാണ് വിദ്യാർത്ഥികൾ വേദയിൽ അരങ്ങേറുന്നത്. ഭാരതീയ സാംസ്കാരിക പൈതൃകത്തോടുള്ള ആദരവും ഗുരുപാരമ്പര്യത്തോടുള്ള സമർപ്പണവും പ്രതിഫലിപ്പിക്കുന്നതായിരിക്കും ഈ ചടങ്ങെന്ന് ശ്രീമതി ശിൽപ നൈസിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.