രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​ടെ അ​റ​സ്​​റ്റ്​: ഒ.​ഐ.​സി.​സി പ്ര​തി​ഷേ​ധി​ച്ചു

ദ​മ്മാം: നീ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ പ​രീ​ക്ഷ​ക​ളു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​െൻറ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധം ന​ട​ത്തി​യ വി​ദ്യാ​ർ​ത്ഥി​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച പൊ​ലീ​സ് ന​ട​പ​ടി​യി​ൽ അ​പ​ല​പി​ച്ച് ഒ.​ഐ.​സി.​സി സൗ​ദി ഈ​സ്​​റ്റേ​ൺ പ്രോ​വി​ൻ​സ് ക​മ്മി​റ്റി.

വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ന്യാ​യ​മാ​യ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ൽ ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും കോ​ൺ​ഗ്ര​സ്സ് നേ​താ​ക്ക​ളും ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​ര​ത്തെ പൊ​ലീ​സി​നെ​യും കേ​ന്ദ്ര​സേ​ന​യെ​യും ഉ​പ​യോ​ഗി​ച്ച് ഭ​യ​പ്പെ​ടു​ത്തി അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​െൻറ നീ​ക്കം ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്ന് ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.

രാ​ജ്യ​ത്തി​െൻറ പ്ര​തി​പ​ക്ഷ നേ​താ​വാ​യ രാ​ഹു​ൽ ഗാ​ന്ധി, സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി, പ്രി​യ​ങ്കാ ഗാ​ന്ധി എം.​പി, സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്, എം.​പി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, ഡീ​ൻ കു​ര്യാ​ക്കോ​സ്, ഷാ​ഫി പ​റ​മ്പി​ൽ, ആ​േ​ൻ​റാ ആ​ൻ​റ​ണി, ഹൈ​ബി ഈ​ഡ​ൻ തു​ട​ങ്ങി​യ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള നേ​താ​ക്ക​ളെ ജ​ന​പ്ര​തി​നി​ധി​ക​ളെ​ന്ന പ​രി​ഗ​ണ​ന പോ​ലും ന​ൽ​കാ​തെ നി​ല​ത്തി​ട്ട് വ​ലി​ച്ചി​ഴ​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും കൈ​യ്യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത പൊ​ലീ​സ് ന​ട​പ​ടി​യി​ൽ ഒ.​ഐ.​സി.​സി സൗ​ദി ഈ​സ്​​റ്റേ​ൺ പ്രോ​വി​ൻ​സ് ക​മ്മി​റ്റി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നും അ​വ​ർ​ക്കെ​തി​രെ എ​ടു​ത്തി​ട്ടു​ള്ള കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​നും സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണം. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​ക്ക് കാ​ര​ണ​ക്കാ​രാ​യ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​വേ​ണ്ടി സ​മ​ര​മു​ഖ​ത്തി​റ​ങ്ങി​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വ​ത്തി​െൻറ​യും സ​മ​യോ​ചി​ത​മാ​യ തീ​രു​മാ​ന​ത്തെ ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - OICC protested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.