തു​​ർ​​കി അ​​ൽ​​മാ​​ലി​​കി

റി​​യാ​​ദി​​ന്​ സ​​മീ​​പം ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​യ ആ​​യു​​ധ​​ക്കൂ​​ന​​യി​​ൽ സ്ഫോ​​ട​​നം

റി​​യാ​​ദ്: ത​​ല​​സ്ഥാ​​ന​​ന​​ഗ​​ര​​മാ​​യ റി​​യാ​​ദി​​ന്​ സ​​മീ​​പം ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​യ ആ​​യു​​ധ​​ങ്ങ​​ൾ ത​​ള്ളി​​യ സ്ഥ​​ല​​ത്ത് സ്ഫോ​​ട​​നം. റി​​യാ​​ദ്​ ന​​ഗ​​ര​​ത്തി​​ൽ​​നി​​ന്ന് 70 കി​​ലോ​​മീ​​റ്റ​​ർ തെ​​ക്ക്​ മാ​​റി അ​​ൽ-​​ഖ​​ർ​​ജി​​ൽ രാ​​വി​​ലെ 5.10 ഓ​​ടെ​​യാ​​ണ് സം​​ഭ​​വം. ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​യ​​തും കേ​​ടു​​വ​​ന്ന​​തു​​മാ​​യ ആ​​യു​​ധ​​ങ്ങ​​ൾ ന​​ശി​​പ്പി​​ക്കാ​​ൻ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന സ്ഥ​​ല​​മാ​​ണി​​തെ​​ന്ന് സൗ​​ദി പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യ വ​​ക്താ​​വ് ബ്രി​​ഗേ​​ഡി​​യ​​ർ ജ​​ന​​റ​​ൽ തു​​ർ​​കി അ​​ൽ​​മാ​​ലി​​കി പ​​റ​​ഞ്ഞു.

സ്ഫോ​​ട​​ന​​ത്തി​​ൽ ആ​​ർ​​ക്കും പ​​രി​​ക്കി​​ല്ലെ​​ന്നും ആ​​ക​​സ്മി​​ക​​മാ​​യി സം​​ഭ​​വി​​ച്ച​​താ​​ണെ​​ന്നും അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി. അ​​മീ​​ർ സു​​ൽ​​ത്താ​​ൻ വ്യോ​​മ​​താ​​വ​​ള​​ത്തി​​ന് അ​​ടു​​ത്താ​​ണ് അ​​ൽ​​ഖ​​ർ​​ജ്. അ​​തി​​ന​​ടു​​ത്താ​​യി 2500 സൈ​​നി​​ക​​രും പാ​​ട്രി​​യ​​റ്റ് മി​​സൈ​​ലു​​ക​​ളും യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ളു​​മു​​ൾ​​പ്പെ​​ടെ വി​​പു​​ല സം​​വി​​ധാ​​ന​​ങ്ങ​​ളു​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന അ​​മേ​​രി​​ക്ക​​ൻ സേ​​നാ താ​​വ​​ള​​വു​​മു​​ണ്ട്. സം​​ഭ​​വ​​ത്തി​​ൽ അ​​മേ​​രി​​ക്ക ഇ​​തു​​വ​​രെ പ്ര​​തി​​ക​​രി​​ച്ചി​​ട്ടി​​ല്ല. ഇ​​റാ​​ൻ വെ​​ല്ലു​​വി​​ളി മു​​ൻ​​നി​​ർ​​ത്തി​​യാ​​ണ് ഈ ​​യു.​​എ​​സ് സൈ​​നി​​ക വി​​ന്യാ​​സം. സ്ഫോ​​ട​​ന​​ത്തെ കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്.

Tags:    
News Summary - Use an empty magic war near Riyadh Explosion no

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.