റിയാദ് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മെയ് മാസത്തിൽ സൗദി അറേബ്യ സന്ദർശിക്കും. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പത്രസമ്മേളനത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്. ട്രംപിൻറെ സന്ദർശന തിയതിയും വിശദവിവരങ്ങളും പിന്നീട് അറിയിക്കുമെന്നും കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ നടന്ന യോഗത്തിൽ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു.

മിഡിൽ ഈസ്റ്റിലേക്കുള്ള അടുത്ത മാസത്തെ യാത്രയെക്കുറിച്ചുള്ള ട്രംപിൻറെ മുൻ പരാമർശങ്ങൾ സ്ഥിരീകരിച്ചതായും ബന്ധപ്പെട്ടവർ അറിയിച്ചു. ഉക്രെയ്നിലും ഗസ്സയിലും വെടിനിർത്തൽ സൗദി യാത്രക്ക് മുൻവ്യവസ്ഥകളായിരിക്കുമോ എന്ന ചോദ്യത്തിന് ഉക്രെയ്നിൽ വെടിനിർത്തലിനായി യു.എസ് തുടർന്നും സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും എന്നാൽ ഗസ്സക്ക് അതേ ഉറപ്പ് നൽകിയില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ചൂണ്ടിക്കാട്ടി.

മാർച്ച് 31 ന് ഫ്ലോറിഡയിൽ സന്ദർശനം നടത്തിയ വേളയിൽ ട്രംപ് സൗദി അടക്കമുള്ള തന്റെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ യാത്രാ പദ്ധതികളെക്കുറിച്ച് പ്രാരംഭ പരാമർശങ്ങൾ നടത്തിയിരുന്നു. 2025 ജനുവരിയിൽ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ സന്ദർശനമാണ് ഇപ്പോൾ നടക്കാനിരിക്കുന്നത്.

Tags:    
News Summary - US President Trump to visit Saudi Arabia in May

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-22 02:15 GMT