ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ യു​വ​ജ​ന​വേ​ദി സം​ഘ​ടി​പ്പി​ച്ച വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ജേ​താ​ക്ക​ളാ​യ യു​നൈ​റ്റ​ഡ് ജി​ദ്ദ ടീം ​ട്രോ​ഫി​യു​മാ​യി, 

യാം​ബു ന​വോ​ദ​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ യു​നൈ​റ്റ​ഡ് ജി​ദ്ദ ജേ​താ​ക്ക​ൾ

യാം​ബു: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള യു​വ​ജ​ന​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. എ​ട്ട് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ യു​നൈ​റ്റ​ഡ് ജി​ദ്ദ ജേ​താ​ക്ക​ളാ​യി.

റെ​ഡ് അ​റേ​ബ്യ ജി​ദ്ദ​യാ​ണ് റ​ണ്ണേ​ഴ്‌​സ് ട്രോ​ഫി നേ​ടി​യ​ത്. വാ​ട്ട​ർ ഡ​ക്ക് ഇ​ൻ​ഡ​സ്ട്രി​യ​ൽ ട്രേ​ഡി​ങ് യാം​ബു വി​ന്നേ​ഴ്സ് എ​വ​ർ​റോ​ളി​ങ് ട്രോ​ഫി​ക്കും ബെ​സ്റ്റ് സ​പ്പോ​ർ​ട്ട് ക​മ്പ​നി യാം​ബു റ​ണ്ണേ​ഴ്‌​സ് ട്രോ​ഫി​ക്കും വേ​ണ്ടി യാം​ബു ലു​ജൈ​ൻ ക്യാ​മ്പ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​രം ന​വോ​ദ​യ യാം​ബു ഏ​രി​യ ര​ക്ഷാ​ധി​കാ​രി അ​ജോ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ​ന്നാം സ്ഥാ​നം നേ​ടി​യ യു​നൈ​റ്റ​ഡ് ജി​ദ്ദ ടീ​മി​നു​ള്ള ട്രോ​ഫി ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് വി​ന​യ​ൻ പാ​ല​ത്തി​ങ്ങ​ലും ക്യാ​ഷ് പ്രൈ​സ് വാ​ട്ട​ർ​ടെ​ക്ക് എം.​ഡി ന​ജീ​ബ് ഖാ​ൻ തി​രു​വ​ന​ന്ത​പു​ര​വും ന​ൽ​കി.

ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള ട്രോ​ഫി ന​വോ​ദ​യ യാം​ബു ഏ​രി​യ സെ​ക്ര​ട്ട​റി സി​ബി​ൾ ഡേ​വി​ഡും, കാ​ഷ് പ്രൈ​സ് ബെ​സ്‌​റ്റ്‌ സ​പ്പോ​ർ​ട്ട് ക​മ്പ​നി എം.​ഡി മി​ദ് ലാ​ജ് റി​ദ​യും സ​മ്മാ​നി​ച്ചു. ക​ളി നി​യ​ന്ത്രി​ച്ച ബി​സ്‌​റ്റോ പൗ​ലോ​സി​നു​ള്ള പ്ര​ത്യേ​ക ട്രോ​ഫി ഏ​രി​യ ട്ര​ഷ​റ​ർ ശ്രീ​കാ​ന്ത് സ​മ്മാ​നി​ച്ചു.

യു​വ​ജ​ന വേ​ദി ക​ൺ​വീ​ന​ർ നൗ​ഷാ​ദ് താ​യ​ത്ത് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - United Jeddah win Yambu Navodaya tug-of-war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.