റിയാദ്: പ്രവാസികളെ തീർത്തും അവഗണിച്ചുകൊണ്ടുള്ള കേന്ദ്ര- സംസ്ഥാന ബജറ്റുകൾ നിരാശജനകമാണെന്നും ഇരു സർക്കാരുകളും പ്രവാസികളെ മറക്കുകയാണന്നും റിയാദ് ഒ.ഐ.സി.സി. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് വരാന്‍ പോകുകയാണ് എന്നതുകൊണ്ട്തന്നെ പഞ്ചായത്തുകളെയും നഗരസഭകളെയും കേന്ദ്രീകരിച്ചുള്ള കൊച്ചുകൊച്ചു വികസന പദ്ധതി പ്രഖ്യാപനങ്ങള്‍ മാത്രം ബജറ്റില്‍ നിറഞ്ഞുനില്ക്കുന്നു എന്നതല്ലാതെ വൻകിട പ്രഖ്യാപനങ്ങളൊന്നും സംസ്ഥാന സർക്കാറിന്റെ 2025-26 സമ്പൂർണ ബജറ്റിൽ ഉണ്ടായിട്ടില്ല.
ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന വൻകിടപദ്ധതികൾ അല്ലാതെ യാതൊരുവിധ പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കാൻ ഈ ഗവൺമെന്റിന് സാധിച്ചിട്ടില്ല എന്നതാണ് ഈ ബജറ്റ് പ്രഖ്യാപനത്തിലൂടെയും നാം കണ്ടത്. ജനപ്രിയമായ ഒരു പദ്ധതി പോലും പ്രഖ്യാപിക്കാതെ പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം കുത്തിനിറച്ച് മുൻ ബജറ്റുകളുടെ തനിയാവർത്തനമായി ബജറ്റ് അവതരണം മാറുകയായിരുന്നു.
സാധാരണക്കാരന് ഇരുട്ടടിയായി ഭൂനികുതി വർധിപ്പിച്ചും ക്ഷേമപെൻഷൻ ഒരു രൂപ പോലും വർധിപ്പിക്കാതെയും കാർഷികമേഖലക്ക് യാതൊരുവിധ പദ്ധതികൾ ആവിഷ്കരിക്കാതെയും ഇക്കുറിയും സാധാരണക്കാരനെ വഞ്ചിച്ചിരിക്കുകയാണന്ന് റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.