റിയാദ്: സമാധാനത്തിനുവേണ്ടി നിലകൊള്ളുന്ന ഐക്യരാഷ്ട്രസഭയുടെ സേനയായ ‘യൂനിഫിലി’ന് നേരെയുണ്ടായ തീവ്രവാദ ആക്രമണത്തെ ശക്തമായി നേരിടാൻ ലബനാൻ ഭരണകൂടം സ്വീകരിച്ച നടപടികൾക്ക് സൗദി അറേബ്യ പൂർണപിന്തുണ അറിയിച്ചു.
പൗരന്മാരുടെ സുരക്ഷയിൽ കൈകടത്താനുള്ള ശ്രമങ്ങളെയും ആക്രമണങ്ങളെയും ശക്തമായി നേരിടാനും ഇക്കാര്യത്തിൽ ലബനാൻ പ്രസിഡന്റ് ജോസഫ് ഔനും പ്രധാനമന്ത്രി നവാഫ് സലാമും സ്വീകരിച്ച നടപടികളിലും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിന് ലബനാൻ സൈന്യം നടത്തുന്ന പ്രവർത്തനങ്ങൾക്കും പിന്തുണയും സഹായവുമുണ്ടാകുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.