ജിദ്ദയിലെ റെസ്റ്റാറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബ്നു സൽമാൻ, പ്രിൻസ് ഖാലിദ് ബിൻ സൽമാൻ എന്നിവർ സന്ദര്ശകരോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നു.

ജിദ്ദയിലെ റെസ്റ്റാറന്റ് ജീവനക്കാർക്കും പൊതുജനങ്ങൾക്കും കൗതുകമായി സൗദി കിരീടാവകാശിയുടെ അപ്രതീക്ഷിത സന്ദർശനം

ജിദ്ദ: ജിദ്ദയിലെ റെസ്റ്റാറന്റിൽ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഭക്ഷണം കഴിക്കാനെത്തിയ അതിഥിയെക്കണ്ട് റെസ്റ്റാറന്റ് ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും അമ്പരന്നു. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബ്നു സൽമാനാണ് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയില്ലാതെ സാധാരണക്കാരെപോലെ ജിദ്ദ ഖാലിദിയയിലെ കുറു അറേബ്യൻ റസ്റ്റാറന്റിൽ ഭക്ഷണം കഴിക്കാനെത്തിയത്.

കിരീടാവകാശിക്കൊപ്പം സഹോദരനും ഡപ്യൂട്ടി പ്രതിരോധ മന്ത്രിയുമായ പ്രിൻസ് ഖാലിദ് ബിൻ സൽമാനുമുണ്ടായിരുന്നു. കിരീടാവകാശിയെ നേരിൽ കണ്ട ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കും ആദ്യം വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇവരെ തിരിച്ചറിഞ്ഞ ജീവനക്കാരും സന്ദർശകരും കിരീടാവകാശിക്കും സഹോദരനുമൊപ്പം ഫോട്ടോ എടുക്കാനുള്ള തിരക്കിലായിരുന്നു.


എല്ലാവരോടൊപ്പവും ഫോട്ടോ എടുക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്ത ശേഷമാണ് ഇരുവരും മടങ്ങിയത്. സൗദി ഭരണാധികാരികൾ സുരക്ഷാ ഭടന്മാരില്ലാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത് അപൂർവ സംഭവമായതുകൊണ്ടു തന്നെ ഈ സന്ദർശനത്തിന്റെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

Tags:    
News Summary - unexpected visit of the Saudi crown prince in Jeddah restaurant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.