ജിദ്ദക്ക് തെക്ക് ഹയ്യ് റിമാലിലെ അടച്ചുപൂട്ടിയ അനധികൃത ഉപ്പുപാടം
ജിദ്ദ: ബലദിയ, ആരോഗ്യ നിയമങ്ങൾ ലംഘിച്ച് ഉപ്പ് നിർമിച്ചിരുന്ന സ്ഥലം മുനിസിപ്പാലിറ്റി അധികൃതർ അടച്ചു.ജിദ്ദയുടെ തെക്ക് മലീസാഅ് പ്രദേശത്തെ ഹയ്യ് റിമാലിലെ 6,50,000 ചതുരശ്ര മീറ്ററിലുള്ള ഉപ്പുപാടമാണ് മുനിസിപ്പാലിറ്റി താൽകാലികമായി അടച്ചത്. നിയമലംഘകരായ ആളുകൾ മുനിസിപ്പാലിറ്റിയുടെയും ആരോഗ്യ വകുപ്പിെൻറയും നിർദേശങ്ങൾ പാലിക്കാതെ അനധികൃതമായി സ്ഥലത്ത് ഉപ്പുണ്ടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. സ്ഥലത്തുനിന്ന് ധാരാളം ഉപ്പ് പിടിച്ചെടുത്തു നശിപ്പിക്കുകയും ഷീറ്റുകൾകൊണ്ടുള്ള താമസകേന്ദ്രങ്ങൾ നീക്കം ചെയ്യുകയും ചെയ്തതായും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.