തീ​ർ​ഥാ​ട​ക​രു​ടെ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ സൗ​ദി ടൂ​റി​സം മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ൻ പ​രി​ശോ​ധ​ന

ന​ട​ത്തു​ന്നു

കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി സൗ​ദി ടൂ​റി​സം മ​ന്ത്രാ​ല​യം


ലൈ​സ​ൻ​സി​ല്ലാ​തെ തീ​ർ​ഥാ​ട​ക​രെ



റി​യാ​ദ്: മ​ക്ക​യി​ലും മ​ദീ​ന​യി​ലും ലൈ​സ​ൻ​സി​ല്ലാ​തെ തീ​ർ​ഥാ​ട​ക​രെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും താ​മ​സി​പ്പി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി സൗ​ദി ടൂ​റി​സം മ​ന്ത്രാ​ല​യം. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്ക് ഒ​രു 10 ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ ചു​മ​ത്തു​മെ​ന്ന് മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഹ​ജ്ജ് സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി അ​നു​വ​ദി​ക്കു​ന്ന ‘താ​ൽ​ക്കാ​ലി​ക ലോ​ഡ്ജ്’ ലൈ​സ​ൻ​സു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തും ലൈ​സ​ൻ​സി​ങ് വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ക്കു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ, പി​ഴ ഈ​ടാ​ക്കു​ന്ന​തി​ന് പു​റ​മെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. മ​ക്ക​യി​ലെ​യും മ​ദീ​ന​യി​ലെ​യും കെ​ട്ടി​ട ഉ​ട​മ​ക​ൾ ലൈ​സ​ൻ​സി​ല്ലാ​തെ തീ​ർ​ഥാ​ട​ക​രെ താ​മ​സി​പ്പി​ക്കു​ന്ന​തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം പ്ര​ത്യേ​കം ഓ​ർ​മി​പ്പി​ച്ചു.

തീ​ർ​ഥാ​ട​ക​രെ പാ​ർ​പ്പി​ക്കു​ന്ന​തി​നാ​യി ന​ൽ​കു​ന്ന താ​ൽ​ക്കാ​ലി​ക ലോ​ഡ്ജ് ലൈ​സ​ൻ​സു​ക​ൾ ഹ​ജ്ജ് സീ​സ​ണി​ൽ മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. ഹ​ജ്ജ് കാ​ല​യ​ള​വി​ൽ താ​മ​സ​സൗ​ക​ര്യ​ങ്ങ​ളു​ടെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ടൂ​റി​സ്​​റ്റ്​ ഹോ​സ്പി​റ്റാ​ലി​റ്റി സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​പ​റേ​റ്റ​ർ​മാ​ർ​ക്ക് മ​ന്ത്രാ​ല​യം പു​തി​യ സേ​വ​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തി​െൻറ സാ​ധു​ത ഹ​ജ്ജ് സീ​സ​ണി​ൽ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ക്ക​യി​ലെ​യും മ​ദീ​ന​യി​ലെ​യും ഹോ​ട്ട​ലു​ക​ളി​ലും ലോ​ഡ്ജു​ക​ളി​ലും മ​ന്ത്രാ​ല​യ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും.

താ​മ​സ​സൗ​ക​ര്യ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​വും ലൈ​സ​ൻ​സി​ങ് ആ​വ​ശ്യ​ക​ത​ക​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ് പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​ത്. തീ​ർ​ഥാ​ട​ക​ർ​ക്ക് മി​ക​ച്ച സേ​വ​നം ന​ൽ​കു​ന്ന​തി​നും, അ​വ​ർ​ക്ക് സ​മാ​ധാ​ന​ത്തോ​ടെ​യും സു​ര​ക്ഷി​ത​മാ​യും ആ​രാ​ധ​നാ​ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ഈ ​ന​ട​പ​ടി​ക​ളെ​ന്നും ടൂ​റി​സം മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Tags:    
News Summary - Saudi Ministry of Tourism issues warning to building owners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.