റി​യാ​ദ് കി​ങ്​ ഖാ​ലി​ദ്​ അ​ന്താ​രാ​ഷ്​​ട്ര​ വി​മാ​ന​ത്താ​വ​ളം (ഫ​യ​ൽ ചി​ത്രം)

വി​മാ​ന​യാ​ത്ര​ക്കാ​ർ ഷെ​ഡ്യൂ​ളു​ക​ൾ മു​ൻ​കൂ​ട്ടി പ​രി​ശോ​ധി​ക്ക​ണം; ജാ​ഗ്ര​ത നി​ർ​ദേ​ശ​വു​മാ​യി ‘ഗാ​ക’

യാം​ബു: പ​ശ്ചി​മേ​ഷ്യ​യി​ലെ നി​ല​വി​ലെ സ​വി​ശേ​ഷ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്കാ​യി സൗ​ദി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (ഗാ​ക) പ്ര​ത്യേ​ക ജാ​ഗ്ര​താ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. മേ​ഖ​ല​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ മൂ​ലം വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ വ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ, യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പാ​യി ത​ങ്ങ​ളു​ടെ ഫ്ലൈ​റ്റ് സ്റ്റാ​റ്റ​സ് നി​ർ​ബ​ന്ധ​മാ​യും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​പ്‌​ഡേ​റ്റ് ചെ​യ്ത ഫ്ലൈ​റ്റ് ഷെ​ഡ്യൂ​ളു​ക​ളെ​ക്കു​റി​ച്ചും ല​ഭ്യ​മാ​യ യാ​ത്രാ ഓ​പ്ഷ​നു​ക​ളെ​ക്കു​റി​ച്ചും അ​ത​ത് വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ത്യ​ത വ​രു​ത്ത​ണം. വി​മാ​ന ക​മ്പ​നി​ക​ളു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റു​ക​ൾ, മൊ​ബൈ​ൽ ആ​പ്പു​ക​ൾ, മ​റ്റ് ആ​ശ​യ​വി​നി​മ​യ ചാ​ന​ലു​ക​ൾ എ​ന്നി​വ വ​ഴി ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ൾ നി​ര​ന്ത​രം നി​രീ​ക്ഷി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​രോ​ട് അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

വി​മാ​ന ഗ​താ​ഗ​ത​ത്തി​െൻറ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പ് ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം യാ​ത്ര​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും സേ​വ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത നി​ല​നി​ർ​ത്താ​നു​മാ​ണ് ഈ ​മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യെ​ന്ന് അ​തോ​റി​റ്റി വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ മു​ൻ​കൂ​ട്ടി ശേ​ഖ​രി​ക്കു​ന്ന​ത് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ അ​നാ​വ​ശ്യ തി​ര​ക്കും പ്ര​യാ​സ​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ക്കും. ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളും ഇ​ള​വു​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും ഷെ​ഡ്യൂ​ളു​ക​ൾ സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നും എ​യ​ർ​ലൈ​നു​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും വി​മാ​ന​ത്താ​വ​ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​ക്കു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ യാ​ത്ര​ക്കാ​ർ പൂ​ർ​ണ​മാ​യും പാ​ലി​ക്ക​ണം. യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​ക​ളും അ​ന്വേ​ഷ​ണ​ങ്ങ​ളും ഔ​ദ്യോ​ഗി​ക മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ 24 മ​ണി​ക്കൂ​റും സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

News Summary - Passengers should check flight schedules in advance; 'Gaga' issues cautionary advice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.