നവയുഗം ദമ്മാം സിറ്റി മേഖല ഇഫ്താർ സംഗമം
ദമ്മാം: ‘യുദ്ധമല്ല പരസ്പരസ്നേഹമാണ് വേണ്ടത്’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് നവയുഗം സാംസ്കാരികവേദി ദമ്മാം സിറ്റി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
പ്രവാസലോകത്തെ ഐക്യത്തിെൻറയും സാഹോദര്യത്തിെൻറയും മഹനീയ മാതൃകകൾ ദർശിക്കാനായ ഈ സംഗമം, സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ, മാധ്യമ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സിറ്റി മേഖല കമ്മിറ്റി നേതാക്കൾ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.