പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന ഇ.കെ. നാസറിന് റിയാദിലെ നിലമ്പൂർ പ്രവാസി സംഘടന യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: 33 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഇ.കെ. നാസറിന് റിയാദിലെ നിലമ്പൂർ പ്രവാസി സംഘടന യാത്രയയപ്പ് നൽകി.അലൂബ് ട്രേഡിങ് കമ്പനിയിൽ മാനേജറായി ജോലി ചെയ്യുകയായിരുന്ന അദ്ദേഹം, നിലമ്പൂർ പ്രവാസി സംഘടനയുമായി ചേർന്ന് കല-സാംസ്കാരിക മേഖലകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു.ചടങ്ങിൽ സംഘടനയുടെ കൺവീനർ അബ്ദുറസാഖ് അറക്കൽ നാസറിന് ആദര ഫലകം സമ്മാനിച്ചു.
അബ്ദുല്ല വല്ലാഞ്ചിറ, ജയഫർ അലി മൂത്തേടത്ത്, സജി സമീർ, മൻസൂർ ബാബു, സജി മേലേതിൽ, ഉനൈസ്, സൈനുൽ ആബിദ്, അബ്ദുറസാഖ് അറക്കൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. യാത്രയയപ്പിന് ഇ.കെ. നാസർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.