ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ അൽ ഖസീം റീജ്യൻ കമ്മിറ്റിയും ആർ.എസ്.സി സംയുക്തമായി സംഘടിപ്പിച്ച ‘ഡെയിലി ഇഫ്താർ’
ബുറൈദ: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ‘റമദാൻ വിശുദ്ധിയുടെ മാസം’ കാമ്പയിെൻറ ഭാഗമായി ഐ.സി.എഫ് അൽ ഖസീം റീജ്യൻ കമ്മിറ്റിയും രിസാല സ്റ്റഡി സർക്കിളും (ആർ.എസ്.സി) സംയുക്തമായി സംഘടിപ്പിക്കുന്ന ‘റമദാൻ ഡെയിലി ഇഫ്താർ’ ഈ വർഷവും വിപുലമായി നടക്കുന്നു.
റമദാൻ ഒന്ന് മുതൽ 30 വരെ നീളുന്ന ഇഫ്താർ സംഗമങ്ങൾ റീജ്യനിലെ വിവിധ കേന്ദ്രങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. റീജ്യൻ കമ്മിറ്റി നേതൃത്വത്തിൽ ബുറൈദ അൽ മിസ്ബാഹ് ഓഡിറ്റോറിയം, ഉനൈസ ഡിവിഷൻ കമ്മിറ്റിയുടെ കീഴിൽ ഉനൈസ അൽ മിശ്കാത് ഓഡിറ്റോറിയം, ഖുബൈബ് യൂനിറ്റിെൻറ നേതൃത്വത്തിൽ ഖാദിസിയ്യ ഹാൾ എന്നിവിടങ്ങളിലാണ് പ്രതിദിന ഇഫ്താറുകൾ നടക്കുന്നത്.
ഇതിെൻറ ഭാഗമായി കഴിഞ്ഞ ദിവസം അൽ മിസ്ബാഹ് ഓഡിറ്റോറിയത്തിൽ നടന്ന ‘സ്നേഹവിരുന്ന്’ പരിപാടിയിൽ അൽ ഖസീമിലെ മത, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. ഐ.സി.എഫ് പബ്ലിക് റിലേഷൻസ് മേധാവി ജാഫർ സഖാഫി കോട്ടക്കൽ ചടങ്ങിൽ ഇഫ്താർ സന്ദേശ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സാമൂഹിക പ്രവർത്തകൻ എൻജി. ബഷീർ, പ്രമോദ് കുര്യൻ (ഒ.ഐ.സി.സി), പർവേസ് തലശ്ശേരി, നിഷാദ് പട്ടാമ്പി (പ്രവാസി സംഘം), ബഷീർ വെള്ളില, ശരീഫ് തലയാട് (കെ.എം.സി.സി), അൻസാർ തോപ്പിൽ (ഇശൽ ബുറൈദ), സ്വാലിഹ് ബെല്ലാരി (കെ.സി.എഫ്), ശറഫുദ്ധീൻ വാണിയമ്പലം (ഐ.സി.എഫ് നോർത്ത് ചാപ്റ്റർ) എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
ഇഫ്താർ ടീമംഗങ്ങളായ ഫൈസൽ ഹാജി നല്ലളം, സത്താർ വഴിക്കടവ്, നൂറുദ്ദീൻ വളാഞ്ചേരി, നിസാം മാമ്പുഴ, സഹൽ മണ്ണാർക്കാട്, അബ്ദുൽ അസീസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.