യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍  സൗദി വീണ്ടും

റിയാദ്: ഐക്യരാഷ്ട്ര സഭ മനുഷ്യാകാശ കൗണ്‍സിലിലേക്ക് സൗദി അറേബ്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 
2017 ജനുവരി മുതല്‍ മൂന്ന് വര്‍ഷത്തെ കാലാവധിയുള്ള പുതിയ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 14 അംഗരാജ്യങ്ങളില്‍ സൗദി ഉള്‍പ്പെടെ നാല് അറബ് രാഷ്ട്രങ്ങളാണുള്ളത്. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സൗദിക്കുള്ള അംഗീകാരമാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിലൂടെ വ്യക്തമാവുന്നതെന്ന് യു.എന്‍ സ്ഥിരാംഗം അംബാസഡര്‍ അബ്ദുല്ല ബിന്‍ യഹ്യ അല്‍മുഅല്ലമി പറഞ്ഞു. 
സൗദിക്ക് പുറമെ ഈജിപ്ത്, ഇറാഖ്, തുനീഷ്യ എന്നീ അറബ് രാജ്യങ്ങളാണ് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ത്രിവര്‍ഷ കൗണ്‍സിലിലും സൗദി അംഗമായിരുന്നു. 
2017 ജനുവരി മുതലാണ് പുതിയ കൗണ്‍സില്‍ ഉത്തരവാദിത്തമേല്‍ക്കുക. 
ലോകസമാധാനത്തിനും മനുഷ്യാവകാശത്തിനും സൗദി നല്‍കുന്ന പ്രാധാന്യത്തിന്‍െറയും അന്താരാഷ്ട്ര തലത്തില്‍ സൗദിക്കുള്ള നേതൃപരമായ അംഗീകാരത്തിന്‍െറയും ലക്ഷണമാണ് പുതിയ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിലൂടെ വ്യക്തമാവുന്നതെന്ന് യു.എന്നിലെ സൗദി പ്രതിനിധി അംബാസഡര്‍ അബ്ദുല്ല അല്‍മുഅല്ലമി പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ മനുഷ്യവകാശ രംഗത്ത് സൗദി നിര്‍വഹിച്ച ദൗത്യങ്ങള്‍ക്കുള്ള അന്താരാഷ്ട്ര അംഗീകാരമാണ് പുതിയ കൗണ്‍സില്‍ അംഗത്വം. ഇത്തരം ദൗത്യങ്ങള്‍ തുടരാന്‍ പുതിയ അംഗത്വം സൗദിയെ പ്രാപ്തമാക്കുമെന്നും അല്‍മുഅല്ലമി കൂട്ടിച്ചേര്‍ത്തു. 

Tags:    
News Summary - un

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.