ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്

റിയാദ്: ഉംറ വിസയിൽ ഉംറ നിർവഹിച്ചവരുടെ എണ്ണത്തിൽ ഇൗ വർഷം വൻ വർധനവ്​. കഴിഞ്ഞ ഹജ്ജിന് ശേഷം ആരംഭിച്ച സീസണില്‍ ഇതുവരെയായി 67.5 ലക്ഷം പേര്‍ ഉംറ നിര്‍വഹിച്ചിട്ടുണ്ടെന്നാണ് ഹജ്ജ്​ ഉംറ മന്ത്രാലയത്തി​​​െൻറ കണക്ക്. മുൻവർഷങ്ങളെ അപേക്ഷിച്ച്​ ഏറെ കൂടുതലാണിത്​. സുരക്ഷ, ആരോഗ്യ പ്രശ്നങ്ങള്‍ കൂടാതെ സമാധാനപരമായി ഉംറ നിര്‍വഹിച്ച് ഇവര്‍ക്ക് മടങ്ങാനായത് വന്‍ നേട്ടമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

മക്കയിലും മദീനയിലും ഒരുക്കിയ വിപുലമായ സൗകര്യത്തി​​​െൻറയും പൂര്‍ത്തിയായി വരുന്ന വികസന പദ്ധതിയുടെ ഭാഗമായാണ് തീര്‍ഥാടക വിസ അനുവദിക്കുന്നതില്‍ മന്ത്രാലയം വര്‍ധനവ് വരുത്തിയത്. അടുത്ത വര്‍ഷങ്ങളില്‍ ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവുണ്ടാകും. സൗദി വിഷന്‍ 2030​​​െൻറ ഭാഗമായി രാഷ്​ട്രത്തി​​​െൻറ പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന്​ പിന്നിലുണ്ട്​. ഉംറക്ക് അപേക്ഷിച്ച എല്ലാ രാജ്യങ്ങളിലെ തീര്‍ഥാടകര്‍ക്കും വിസ അനുവദിച്ചിട്ടുണ്ട്. ഇതില്‍ ഖത്തര്‍ തീര്‍ഥാടകരും ഉള്‍പ്പെടുന്നതായി മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിച്ചു.

Tags:    
News Summary - umrah-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.